രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]

Posted by

“പറഞ്ഞിട്ട് കാര്യമൊന്നുമില്ല മാമാ…”

 

അവനോട് അല്‍പ്പം ചേര്‍ന്ന് അമര്‍ന്നിരുന്ന് അവള്‍ പറഞ്ഞു.

 

“അമ്മയ്ക്കും ജോര്‍ജ്ജ് ചേട്ടനെ എന്താന്ന് അറിയില്ല, ഭയങ്കര കാര്യമാ…അല്ല, അത് ശരിയല്ലേല്‍ മാമനു നേരിട്ട് അമ്മയോട് പറഞ്ഞാപ്പോരെ? സ്വന്തം പെങ്ങള്‍ അല്ലെ?”

 

അതില്‍ കാര്യമുണ്ടെന്നു അവന് തോന്നി. പക്ഷെ ചേച്ചിയോട് എങ്ങനെ പറയും എന്ന് അവനറിഞ്ഞുകൂടായിരുന്നു. അമ്മയേക്കാള്‍ തനിക്ക് സ്നേഹവും അടുപ്പവും ചേച്ചിയോടാണ്.

 

കഴിഞ്ഞ ഒരു വര്‍ഷമായി മൂത്ത സഹോദരി  ശ്രീദേവിയോടൊപ്പമാണ് സന്ദീപിന്‍റെ താമസം. അവളുടെ ഭര്‍ത്താവ് സുനില്‍ ഖത്തറിലെ അല്‍ഖോറില്‍, അവിടെ ഒരു ടെലക്കോം കമ്പനിയിലാണ്. അയാളുടെ ഐഡിയ പ്രകാരമാണ് ഭാര്യക്കും മകള്‍ ശ്രാവണിയ്ക്കും കൂട്ടായി സന്ദീപ്‌ വന്നു താമസം തുടങ്ങിയത്. തുടക്കത്തില്‍ അവനത് തീര്‍ത്തും അസ്വീകാര്യമായിരുന്നു. സ്വന്തം നാടും കൂട്ടുകാരും അത്രമേല്‍ പ്രിയമായിരുന്നു അവന്. പിന്നെപ്പിന്നെ ഇവിടുത്തെ നാടിനെയും നാട്ടുകാരെയും അവനുമിഷ്ട്പ്പെട്ടു. അവര്‍ക്ക് അവനേയും.

 

പക്ഷെ നാട്ടിലെ അറിയപ്പെടുന്ന ജ്യോത്സനായ കൃഷ്ണേട്ടന്‍ പ്രശ്നം വെച്ച് അമ്മയോട് പറഞ്ഞത് നാട്ടില്‍ നിന്നും മാറി നിന്നില്ലെങ്കില്‍ തനിക്ക് ആപത്ത് വരുമെന്നാണ്.

 

ദൈവത്തെക്കാള്‍ ജ്യോത്സ്യത്തില്‍ വിശ്വാസമുള്ള അമ്മ ഉടനെ കല്‍പ്പിച്ചു: നീ ശ്രീദേവിയുടെ വീട്ടില്‍ നിന്നും പഠിച്ചാല്‍ മതി.

 

അങ്ങനെയാണ് സന്ദീപിന്‍റെ ഇങ്ങോട്ടുള്ള പ്രവേശനത്തിനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *