“എങ്കിൽ ശരി കാണാം..” ഞാൻ വണ്ടിയിലേക്ക് കയറി.
“ഓക്കേ സർ..” അയാൾ കൈ വീശി. പിന്നെ തിരികെ ബാങ്കിലേക്ക് പോയി.
“കുറുക്കനാ അല്ലേ..” ഞാൻ സമീറയെ നോക്കി.
“ഉം എനിക്കും തോന്നി..” അവൾ ചിരിച്ചു. ഞാൻ വണ്ടിയെടുത്തു. മുന്നിൽ അച്ചു ബൈക്കിൽ പോകുന്നുണ്ടായിരുന്നു.
അടുത്തത് ഷോപ്പിലേക്ക് ആയിരുന്നു. രണ്ടു നിലകളിലായി ആറു ഷട്റുകൾ. മുകളിൽ ആയിരുന്നു സ്റ്റിച്ചിങ് യൂണിറ്റ്, റോഡിൽ നിന്നും വെറും 50 മീറ്റർ. ഒരേ സമയം 4-5 വണ്ടികൾ സുഖമായി ഇടാം. സമീറ മൊത്തം ചുറ്റി നടന്നു കണ്ടു. പേപ്പറുകൾ എല്ലാം സൈൻ ചെയ്തു.
പിന്നെ സ്റ്റാഫിനെ ഒക്കെ പരിചയപ്പെട്ടു. എല്ലാം ലേഡീസ് സ്റ്റാഫ് ആണ്. പിന്നെ ഞങ്ങൾ ഇറങ്ങി.
“എങ്ങനയുണ്ട്?” ഞാൻ അവളെ നോക്കി.
“കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. പിന്നെ ഡിസൈൻസ് ഒക്കെ ഒന്ന് മാറ്റി പിടിച്ചാൽ മതി..”
അവൾ പറഞ്ഞു.
“അത് നിന്റെ ഉത്തരവാദിത്തം. ഇനി പഴയ പോലെ പറ്റില്ല. നല്ല ബോൾഡ് ആയി ഇരിക്കണം. മുതലാളി ആണ്..” ഞാൻ ചിരിച്ചു.
അവളും.
പിന്നെ വാടകക്ക് എടുത്ത വില്ല കൂടി കണ്ടിട്ട് അച്ചുവിനോട് യാത്രയും പറഞ്ഞു ഞങ്ങൾ തിരിച്ചു. രാത്രിയോടെ ഫ്ലാറ്റിലെത്തി. സമീറ ജോലിയുടെ ആവിശ്യം പറഞ്ഞു പോന്നതിനാൽ ഇന്നിനി അവൾക്കു വീട്ടിൽ പോകേണ്ട കാര്യമില്ല.
————————————————————-
ഞാൻ ബെഡ്ഡിൽ കിടന്ന് അസഹിഷ്ണുതയോടെ ക്ലോക്കിൽ നോക്കി. പതിനൊന്നു മണി. അകത്തു ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം. സമീറ കുളിയ്ക്കുകയാണ്.