മനസ്സിലാവത്ത പോലെ അവളെന്നെ നോക്കി..
ഞാൻ ഇടം കൈ എടുത്തു അവളുടെ മടിക്കുത്തിൽ പിടിച്ചു, “ദാ ഈ സുന്ദരി മോളെ ആവോളം ഞാൻ ഇങ്ങേടുക്കും..”
“ഛീ.. വഷളൻ..” അവൾ കൈ തള്ളി മാറ്റി നാണിച്ചു മുഖം പൊത്തി…
————————————————————-
ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്നു. അച്ചു പറഞ്ഞ ദിവസം ഞാൻ സമീറയെയും കൂട്ടി തിരുവനന്തപുരത്തെത്തി. അവിടെ പ്രൈവറ്റ് ബാങ്കിൽ ലോണിന്റെ പേപ്പർ എല്ലാം റെഡി ആയിരുന്നു, മാനേജറെ അച്ചു വേണ്ടപോലെ കണ്ടതിനാൽ താമസം ഒന്നും ഉണ്ടായില്ല.
“അപ്പോൾ ഈ ആഴ്ച തന്നെ ലോൺ എമൗണ്ട് ട്രാൻസ്ഫർ ആകുമല്ലോ അല്ലെ?” ഞാൻ ചോദിച്ചു.
“പിന്നെന്താ സർ ഇത് വെറുമൊരു ഫോർമാലിറ്റി മാത്രം.. വേണമെങ്കിൽ ഇന്ന് തന്നെ നടത്താം പിന്നെ ആർക്കുമൊരു സംശയം വേണ്ടല്ലോ എന്ന് കരുതിയാണ് ഒരാഴ്ച സമയം എടുക്കുന്നത്..” തന്റെ കണ്ണാടി ഉറപ്പിച്ചു കൊണ്ട് മാനേജർ പറഞ്ഞു.
“എങ്കിൽ ശരി.. സമീറ നമുക്കിറങ്ങാം..” ഞാൻ എഴുന്നേറ്റു ഒപ്പം അവളും.
മാനേജർ ഞങ്ങളുടെ ഒപ്പം പുറത്തു വണ്ടിയുടെ അടുത്ത് വരെയും വന്നു.
“അപ്പോൾ എല്ലാത്തിനും നന്ദി. ” ഞാൻ അയാൾക്ക് നേരെ കൈ നീട്ടി.
അയാളും കൈ തന്നു.
പിന്നെ ഒരല്പം പതുക്കെ അതി വിനയത്തോടെ പറഞ്ഞു.
“കറന്റ് അകൗണ്ട് ട്രാൻസക്ഷൻ ഒക്കെ ഈ ബാങ്കിൽ ആക്കിയാൽ വലിയ ഉപകാരം ആയിരുന്നു..”
“അതിനെന്താ ഇത്രയും നല്ല സഹകരണം ബാങ്കിൽ നിന്നും എന്നും ഉണ്ടായാൽ മതി.”ഞാൻ ചിരിച്ചു.
“അതെന്നുമുണ്ടാവും സർ..” അയാളുട മുഖം വിടർന്നു.