നമ്മൾ നല്ല ഫ്രെണ്ട്സ് അല്ലെ ..പിന്നെന്താ
ഹമ് …ആയിക്കോട്ടെ …
…നാട്ടിലെ കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞു അപ്പു ഇറ്റലിക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായി ..അവർ പോയ സമയം അമ്മമ്മ കൊച്ചുമകനായി കുറച്ചു പലഹാരങ്ങളും ബീഫും അച്ചാറും ഒക്കെ ഉണ്ടാക്കി ..അത്രക്കും ഇഷ്ട്ടമാണ് അപ്പുവിനെ ..അവരാണ് സത്യത്തിൽ അപ്പുവിന്റെ ‘അമ്മ ..വളർത്തിയതും വലുതാക്കിയതും …പെറ്റിട്ടില്ല എന്നെ ഉള്ളു …അപ്പുവിന്റെ ഇഷ്ട്ടങ്ങൾ എല്ലാം അറിയുന്ന ആൾ ..അമ്മമ്മക്കാണ് ഏറ്റവും വിഷമം ..അപ്പുവിനെ പിരിയുന്നതിൽ ഇതുവരെ അവനെ പിരിഞ്ഞു കഴിഞ്ഞിട്ടില്ല ..ഒരുപ്രായം വരെ അപ്പു അമ്മമ്മയുടെ കൂടെയാണ് ഉറങ്ങിയിരുന്നത് ..ഒത്തൊരു പുരുഷനായപ്പോ മാറ്റികിടത്തി ..ചിന്നുവും അങ്ങിനെ തന്നെ അമ്മച്ചൻ അവളുടെ ജീവനാണ് ..അവളുടെ എല്ലാമറിയുന്ന ആൾ എന്താവശ്യവും അവൾ അമ്മച്ചനോട് പറയും ..അവൾക്കു പ്രായമായി എന്നൊന്നുമില്ല അമ്മച്ചനെ കെട്ടിപിടിച്ചു കിടക്കാൻ അവൾക്കിപ്പോഴും ഇഷ്ട്ടമാണ് വല്ലാത്തൊരു സുരക്ഷിത്വത്വം അവൾക്കു ആ മാറിൻ ചൂടേറ്റ് കിടക്കുമ്പോൾ കിട്ടാറുണ്ട് …അച്ഛനിൽ നിന്നും ലഭിക്കാത്ത കരുതലും സ്നേഹവും അവൾക്കു അമ്മച്ചൻ നൽകി അതിന്റെ ഇരട്ടിയായി അവൾ തിരിച്ചു സ്നേഹിച്ചു ..
ഹമ് നേരത്തെ ഇറങ്ങിക്കോ …താമസിച്ചെന്നു പറഞ്ഞു ഒരു പ്രശ്‌നമാവണ്ട
നിറകണ്ണുകളോടെ അമ്മമ്മ അപ്പുവിനെ യാത്രയാക്കിയത് …രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞു ..
അമ്മമ്മയും മോനും കരഞ്ഞോണ്ടിരുന്നാൽ പ്ലെയിൻ അതിന്റെ പാട്ടിന് പോകും …അല്ലെ ചിന്നു