അജുവാണെങ്കിൽ ആവിയിൽ കയറ്റി പുഴുങ്ങിയ അവസ്ഥയിലും…
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ നിന്ന് നാറിപോയത്.
“”ആകെ നാണക്കേട് ആയല്ലോ എന്നുമൊക്കെ ഓർത്തു വരാന്തയിലെ ബെഞ്ചിൽ ഇരിക്കുമ്പോഴാണ്.
സ്റ്റേജിനു മുന്നിൽ നിന്ന് രേഷ്മ എഴുനേറ്റു അജുവിന്റെ അടുക്കലേക്ക് വന്നത്…..
“”അറിയുമോ മാഷേ …………?””
“”അറിയാതിരിക്കാൻ എന്താണ്….
മോൻ എവിടെ.??””
“”അവിടെയുണ്ട് രണ്ടുപേരും… “” അവൾ വരാന്തയിലേക്ക് കയറി അവനെയൊന്നു നോക്കി ചിരിച്ചു.
“”എന്നാലും എന്റെ അമ്പിളീ…
നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.”” അജു മനസ്സിൽ പറഞ്ഞുപോയി ആ നിമിഷം.
“”ഇപ്പം വന്നതേയുള്ളോ…?””
“”ഇച്ചിരിനേരമായി….
ഇപ്പം ചേച്ചി ഇല്ലാത്തതുകൊണ്ട് വേറെ ആളാണ്. മാഷിനറിയാം ഇവിടെ ജോലി ചെയ്തതാ അമ്പിളി..””
“”ആഹ്ഹ മനസിലായി.””
“”മക്കൾ അയാളുടെ കൂടെ അവിടെ ഇരിപ്പുണ്ട്.
ഞാൻ മോന്റെ കാര്യങ്ങളൊക്കെ അറിയാൻ വന്നതാ ഇങ്ങോട്.”” അവൾ പറഞ്ഞുകൊണ്ട് മാറിനെ മറച്ചു കിടന്ന ഷാൾ കുറച്ചുകൂടി വലിച്ചു കഴുത്തിലേക്ക് കയറ്റി.
ഒരു മഞ്ഞ ചുരിദാറും വെള്ള ലെഗിൻസ് പാന്റ്സും ആയിരുന്നു രേഷ്മയുടെ വേഷം….
മുഖവും ശരീരവുമൊക്കെ ദേവതയെ പോലെ തിളങ്ങി.
“”മോന്റെ കാര്യത്തിൽ ടെൻഷൻ ഒന്നും വേണ്ട കെട്ടോ… ആള് മിടുക്കനാണ്.””
‘”മ്മ്മ് ……… എന്നാലും മാഷിന്റെ ഒരു ശ്രദ്ധയും കൂടിയൊക്കെ വേണം.””
“”ഞാൻ ഉണ്ടല്ലോ രേഷ്മ പേടിക്കണ്ട….””
പിന്നെ ഹസ്ബൻഡ് നാട്ടിലുണ്ടോ.?””