“”ഇല്ലടാ മോനെ…..
എനിക്ക് വല്ലാത്ത ഫീലാണ് ഇപ്പോൾ.
കെട്ടിപിടിച്ചു നില്ക്കാൻ തോന്നുവാ ഈ ചെറുക്കനെ..””
“”എനിക്ക് നിന്നെ കണ്ടിട്ട് കടിച്ചു തിന്നാനും…””
രണ്ടുപേരും സംസാരിച്ചു സംസാരിച്ചു സ്റ്റാഫ് മുറിയിലേക്ക് കയറി. വേറെ ആരും അകത്തില്ലെങ്കിലും പുറത്തുകൂടി പിള്ളേരുടെ ഓട്ടവും ചാട്ടവും കുറച്ചധികം തന്നെ ആയിരുന്നു……
“”എന്താടാ പന്നി… ഇങ്ങനെ നോക്കി ഇരിക്കാൻ ആയിരുന്നോ നീ എന്നെ വിളിച്ചത്.””
“”ആരുവിളിച്ചു.?
നീയല്ലേ എന്റെ പിറകെ ഓടിവന്നത്.””
“”ഇഇഇ… എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ.””
“”എന്റമ്മേ… ഈ പെണ്ണ് കടിച്ചു കൊല്ലുമല്ലോ മനുഷ്യനെ..”” അജു കൈതാഴ്ത്തി ഡെസ്കിനടിയിലൂടെ അവളുടെ തുടയിൽ പിടിച്ചൊന്നു ഞെക്കി…
“”എന്റെ പൂടച്ചി പെണ്ണിന് പ്രേമമാണോ കാമമാണോ ??””
“”എന്തിനാ അറിഞ്ഞിട്ട്………..””
“”ദേ, പെണ്ണെ ജാഡ കാണിച്ചാൽ ഉണ്ടല്ലോ…
പിടിച്ചു കിടത്തും ഞാൻ.””
“””ഓഹോ…ധൈര്യമുണ്ടോ ??
എങ്കിൽ ഒന്ന് കാണിക്ക്.”” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞതും അജു അവളുടെ തുടയിൽ അമർത്തിയൊന്നു ഞെക്കി.
“”നമ്മുക്ക് ലൈബ്രറിയിൽ പോയാലോ..””
“” ഞാൻ വരുന്നില്ല ഇനി….
തനിയെ പൊയ്ക്കോ.”” അവൾ ചുണ്ടുമലർത്തി സൈഡിലേക്കിരുന്നു.
“”ഓഹ്…. ഞാൻ നിർബന്ധിക്കുന്നില്ല..
ഞാൻ അങ്ങോടു പോകുവാ”” അവൻ എഴുനേറ്റു അവളെ നോക്കാൻ പോലും നിൽക്കാതെ പുറത്തേക്കിറങ്ങി ലൈബ്രറിയിലേക്ക് പോയി… എന്ത് കാട്ടികൂട്ടിയാലും പുറത്തുനിന്നു വരുന്നവർക്ക് പെട്ടന്നു കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥലമാണ് ലൈബ്രറി.
പിന്നെ അകത്തുനിന്നു നോക്കിയാൽ ആര് ദൂരെ നിന്ന് വന്നാലും കാണാനും കഴിയും……
തന്റെ പിറകെ നടന്നു ആലിയ കാണിച്ചതിനേക്കാൾ ആർത്തിയോടെ ആയിരുന്നു അജു അകത്തേക്ക് കയറിയത്.