ഏട്ടന് എങ്ങനുണ്ട്……. ആ പരമ പൂറിമോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. എത്രനാൾ അവിടെ കിടക്കും എന്നറിയാൻ വേണ്ടി മാത്രം ഞാൻ ചോദിച്ചു.
കൈ ഒടിഞ്ഞല്ലോ.. പിന്നെ ഇടതു വാരിയെല്ലിനും പൊട്ടലുണ്ടത്രേ.. നല്ല വീഴ്ചയായിരുന്നെന്ന്.. ഒരാഴ്ചയെങ്കിലും കിടക്കേണ്ടിവരും എന്നാ പറഞ്ഞത്……. തുടക്കത്തിൽ നല്ല ആവേശത്തിൽ പറഞ്ഞു തുടങ്ങിയെങ്കിലും അവസാനമായപ്പോൾ ആവേശം കുറച്ച് കുറഞ്ഞു എന്ന് എനിക്ക് തോന്നിപ്പോയി.
ചെറിയമ്മയ്ക്ക് എന്തോ സന്തോഷം പോലെയാണല്ലോ…… എൻറെ ഗുളികൻ പറിയൻ നാക്ക് ചതിച്ചു.. ചോദിക്കേണ്ട എന്നു കരുതിയത് ആണെങ്കിലും ഇന്നലെ മുതലുള്ള എൻറെ സംശയം ഞാൻ എന്നറിയാതെ ചോദിച്ചു പോയി.
അതിന് അമ്മയും ചെറിയമ്മയും ഒരേപോലെ എന്നെ കണ്ണുമിഴിച്ച് നോക്കി.. സ്വാഭാവികമായിട്ടും ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.
നീ പറഞ്ഞത് ശരിയാണ് കണ്ണാ.. അവൻ കാണിച്ചുകൂട്ടുന്നതിനൊക്കെ കിടക്കണം.. അമ്മയാണ് ആഗ്രഹിക്കുക പോയിട്ട് ചിന്തിക്കുക കൂടി പാടില്ലെന്ന് അറിയാം.. അവൻ കാരണം കരയുന്നവരുടെ കണ്ണുനീരിന്റെ പൊള്ളൽ കാണുന്നത് ഞാനല്ലേടാ.. അവൻറെ അച്ഛനാണെങ്കിൽ അതിനുമപ്പുറം…….. ഒന്നും ചെയ്യാൻ പറ്റാത്ത ഒരു മനുഷ്യജന്മത്തിന്റെ നിസംഗതയും നിസ്സഹായതയും ആ വാക്കുകളിൽ ഉണ്ടായിരുന്നു.. അമ്മയുടെ മറ്റൊരു വേർഷൻ ആണ് ചെറിയമ്മ.. ഞങ്ങൾ മൂന്നുപേരും ഒരേപോലെ നെടുവീർപ്പിട്ടു.
കണ്ണേട്ടാ……. പുറകിൽ നിന്നൊരു കാറൽ… ഞാൻ നടുവന്നു നിവർത്തി ബലം പിടിച്ചുനിന്നു.. കുഞ്ഞി പതിവുപോലെ പറന്നു വന്ന് പുറത്ത് കയറി കഴുത്തിലൂടെ കൈതുറ്റി.