അധികനേരം ഇവിടെ നോക്കിനിൽക്കാൻ സമയമില്ല എനിക്ക് ‘ ദീപ്തി ജിമ്മിൽ പോയേക്കുവാണ്. ഒരു അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തും. അപ്പോഴത്തേക്കും അവൾക്ക് കഴിക്കാൻ വേണ്ടത് തയ്യാറാക്കണം. പിന്നെ ഓഫീസിലോട്ട് കൊണ്ടുപോകാനുള്ള സ്നാക്സും ലഞ്ചും വേറെ വേറെ പ്രിപ്പയർ ചെയ്യണം. പിന്നെ അവളുടെ ഡ്രസ്സ് അയൺ ചെയ്തു വെക്കണം. പിന്നെ ഒത്തിരി ഡ്രസ്സ് അലക്കാനും ‘ അങ്ങനെ ഒത്തിരി ഒത്തിരി പണികൾ .
സൂപ്പർ മാർക്കറ്റിൽ ഉള്ള എൻറെ ജോലി ഞാൻ ഉപേക്ഷിച്ചു. അല്ലേലും അതിൽനിന്ന് അധികം സാലറി ഒന്നും കിട്ടുന്നില്ലല്ലോ. പിന്നെന്തിനാണ് അവിടെ പോയി നാണംകെട്ട ജീവിക്കുന്നത് ഈ മുലയും വെച്ച് ‘ ആളുകളുടെ തുറിച്ചുനോട്ടം ഏറ്റ്’
അതുകൊണ്ടൊക്കെ ഞാൻ ആ ജോലി ഉപേക്ഷിച്ചു. ഇപ്പോ മുഴുവൻ സമയവും വീട്ടിൽ ‘ അവളുടെ കാര്യങ്ങളൊക്കെ നോക്കി ചെയ്തുകൊടുത്ത് അതിനുതന്നെ സമയം കിട്ടുന്നില്ല.
ഞാൻ ദീപ്തിയെക്കുറിച്ച് ഓർത്തു. അവളുടെ സ്വഭാവം ഒക്കെ ഇപ്പോ വളരെ മാറിപ്പോയി. എന്തിനും ദേഷ്യമാണ്. ചെറിയ തെറ്റു മതി. അന്ന് ഫുള്ള് ടൈം വയക്കാവും.
അവളുടെ എല്ലാ കാര്യവും ഞാൻ തന്നെ നോക്കണം.
എന്തെങ്കിലും തെറ്റു പറ്റിയാലോ സമയത്തിന് കാര്യങ്ങൾ റെഡിയായിട്ടില്ലെങ്കിലോ അവള് പിന്നെ ടെററാകും. ഇന്നലെ അവളുടെ പുതിയ ചുരിദാർ വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എന്ന് പറഞ്ഞ് എന്നെ കൊന്നില്ല എന്നേയുള്ളൂ. ആ വാഷിംഗ് മെഷീൻ അടിച്ചു തകർത്തു അവൾ. ഇനിമുതൽ കൈകൊണ്ട് അലക്കിയാൽ മതിയെത്ര !
ഇന്നലെ ഞാൻ ഒരുപാട് കരഞ്ഞു. എൻറെ അവസ്ഥയെ ഓർത്തിട്ട്. പക്ഷേ എന്ത് ചെയ്യാൻ, വിധിയെ പഴിച്ചിട്ട് എന്ത് കാര്യം. അവൾ എന്തു പറഞ്ഞാലും ഞാൻ അത് അനുസരിക്കും അനുസരിച്ചു പോകും എന്ന് വേണം പറയാൻ ‘ അത്രയ്ക്ക് ഗാംഭീര്യമാണ് അവളുടെ ചെയ്തികൾ ‘ ശരിക്കും പറഞ്ഞാൽ എനിക്ക് പേടിയാണ് അവളെ. ജിമ്മിൽ പോകുന്നത് കൊണ്ട് തന്നെ മസിലൊക്കെ വച്ചിട്ടുണ്ട് കയ്യിൽ ഒക്കെ. ഒരിക്കൽ ഒന്ന് കിട്ടിയതാ മുഖത്തേക്ക്. ഹോ ആ അടിയുടെ ചൂട് ഓർത്തപ്പോൾ…..