അവൾ അതും പറഞ്ഞ് ഹാളിലോട്ട് തിരിച്ചുപോയി. ഞാൻ അവൾ പറഞ്ഞത് കേട്ടതിന്റെ ഷോക്കിൽ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല.
ഹോ മേടത്തിന് സാരി കളക്ഷൻ ആണല്ലോ കൂടുതൽ. എല്ലാം നല്ല അടിപൊളി സാരികൾ. ഇതൊക്കെ ഉടുത്താൽ എന്ത് ഭംഗി ഉണ്ടാകുമെന്ന് അറിയാമോ. അവര് സ്വയം പറയുകയാണ്. പക്ഷേ ഇത് കേട്ട് ദീപ്തി നിന്നു.
രമണി നീ ഒരു കാര്യം ചെയ്യ്. നീ രാജിയെ സാരി ഉടുപ്പിക്ക്. പിന്നെ ബ്ലൗസ് ഒക്കെ ഷേപ്പ് ചെയ്യേണ്ടിവരും. അതെല്ലാം ഞാൻ ഒന്നും എൻറെ ഷേപ്പിലോട്ട് മാറ്റിയിട്ടില്ല. ഞാൻ അതൊന്നും തൊട്ടിട്ടു പോലുമില്ല. എല്ലാം ഫ്രീ സൈസ് ആയിരിക്കും. സോ രമണി ഈ കാര്യങ്ങളൊക്കെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്. ഇനിമുതൽ രാജിയുടെ ഡ്രസ്സിങ്ങും നിൻറെ ചുമതലയായിരിക്കും. നീ വേണം എല്ലാം നോക്കാൻ. ചിലതൊക്കെ ഇവളുടെ ഷേപ്പിലോട്ട് മാറ്റേണ്ടിവരും. നിൻറെ മോള് ടൈലറിംഗ് പഠിക്കുകയാണെന്നല്ലേ നീ പറഞ്ഞേ. അവളെ ഏൽപ്പിച്ചോ ആ പരിപാടി’
ഓക്കേ മാഡം ഞാൻ എന്തായാലും ചെയ്യാം.
രമണിചേച്ചി ദീപ്തിയോടായി പറഞ്ഞു എൻറെ അടുത്തേക്ക് നടന്നു
തുടരും
ഷംന സാജിദ