ആ നിറം വേണം ഇടാൻ എന്ന് മനു ഇന്നലെ രാത്രി വിളിച്ചപ്പോൾ പറഞ്ഞതാണ്. ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
ഞാൻ: മനു, എഴുന്നേൽക്ക്..
മനു: വീട് എത്തിയോ..?
ഞാൻ: ഇല്ല, ഇതാണ് ഗേറ്റ്. ഇനി നീ എഴുന്നേറ്റ് ഇരുന്നോളൂ.
തുറന്നിട്ടിരിക്കുന്ന പഴയ ഇരുമ്പ് ഗേറ്റ് അവൻ കണ്ടു. അതിന്റെ വശത്തേക്കുമായി നീണ്ടുപോകുന്ന കരിങ്കല്ലിന് കെട്ടിയ മതിലും.
ഞാൻ: ഇതൊക്കെ നമ്മുടെ പറമ്പാണ്, ഈ വഴി നമ്മുടെ വീട്ടിലേക്ക് മാത്രമുള്ളതാണ്. ഒരു കിലോമീറ്റർ അടുത്ത് വരും. പറമ്പിലൂടെ കയറിപ്പോയാൽ കുറച്ചുകൂടെ വേഗം എത്താം, പക്ഷേ കുന്നതു കൊണ്ട് അങ്ങനെ വഴി വെട്ടാൻ പറ്റില്ല. റോഡ് മാർഗ്ഗം പോയാൽ പിന്നെ ഒരു കിലോമീറ്റർ ഒക്കെ അടുത്തുണ്ട്. പണ്ട് ഉള്ളവർ പണിതതല്ലേ.. എല്ലാം കൂടെ 40 ഏക്കർ ഉണ്ട് ഇവിടെ.. വീട് അതുകൊണ്ട് കുറച്ച് ഉള്ളിലേക്ക് കയറ്റിയാണ് വെച്ചത്.
മനു: 40 ഏക്കറോ.. മുഴുവൻ റബർ ആണോ ടീച്ചറെ.
ഞാൻ: മുഴുവൻ റബർ ഒന്നുമല്ല ഇടയ്ക്ക് ഏലവും കാപ്പിയും ഒക്കെ ഉണ്ട്.. കൃത്യമായ കണക്കൊന്നും എനിക്കറിയില്ല..
ഇത് പറഞ്ഞുകൊണ്ട് കാർ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് കയറി. വലിയ രണ്ടു നില വീട് ആയിരുന്നു അത്. വിശാലമായ മുറ്റവും അതിന്റെ വശങ്ങളിൽ പനയും ഒക്കെയായി നല്ല ഗാംഭീര്യമുള്ള പഴയ വീട്.. അത് കണ്ടുകൊണ്ട് മനു കാറിൽ ഇരുന്നു. കാർ ഞാൻ പോർച്ചിൽ ഇട്ടില്ല, അവിടെ ഇച്ചായന്റെ കാർ മാത്രമേ ഇടാറുള്ളൂ. എന്റേത് അടുത്തുതന്നെയുള്ള ഒരു ഷെഡ്ഡിലാണ്. കാർ നിർത്തിയ ശേഷം മനു കാറിൽ നിന്നിറങ്ങി വീടും പരിസരവും ഒക്കെ ചുറ്റി നോക്കി.