ഞാൻ: ദേ മനു. നീ ഈ വഴി കുറച്ചു പോണം. മൺറോഡ് ആണ്. ഇവിടം മാത്രമേ കുറച്ച് തെളിച്ചിട്ടുള്ളൂ. പക്ഷേ പേടിക്കാനുള്ള ഒന്നുമില്ല പണിക്കാര് ഉപയോഗിക്കുന്ന വഴിയാണ്.
മനു: ആ വഴി എങ്ങോട്ടാ
ഞാൻ: ആ പറയാം.. നീ അതുവഴി നേരെ നടന്ന് പോകുമ്പോൾ ഒരു കുളം കാണും..
മനു: കുളമോ
ഞാൻ: ഹാ, പണ്ട് മീൻ വളർത്തൽ തുടങ്ങാൻ വേണ്ടി ഇച്ചായൻ കുഴിച്ചതാണ്. ഇപ്പോൾ വെറുതെ കിടക്കുകയാണ്. ചുറ്റിനും ചെറിയ അരഭിത്തി ഒക്കെ കെട്ടി, സെറ്റ് ആണ്.
മനു: നല്ല ആഴം ഉണ്ടോ..
ഞാൻ: എന്താടാ ചെറുക്കാ നീ രാത്രി അവിടെ കുളിക്കാൻ പോകുന്നുണ്ടോ..
മനു: അതല്ല എങ്ങാനും വീണാൽ…
ഞാൻ: ഉയ്യോ, നീ വീഴത്തൊന്നുമില്ല. വീണാലും ഒന്നും പറ്റാനും പോകുന്നില്ല. അതിന് വലിയ ആഴം ഒന്നുമില്ല. കുറച്ച് നീളം ഉണ്ടെന്നേ ഉള്ളൂ. നേഹ മോൾ ഒക്കെ പണ്ട് അവിടെ പോയി നീന്തി കളിക്കാറുള്ളതാണ്. ആ കുളം കണ്ടുകഴിഞ്ഞാൽ, അവിടെനിന്ന് ഇടത്തേക്ക് നടക്കണം. അങ്ങ് കുളം വരെ എത്തുമ്പോൾ വലിയ കയറ്റം ഒന്നുമില്ല ചെറിയ ഇറക്കവും ഒക്കെ ഉള്ളൂ. പക്ഷേ അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് നടക്കുമ്പോൾ കേറ്റം ആണ്. അവിടെ വരെ നല്ല വഴിയുള്ളൂ, പിന്നീട് അങ്ങോട്ട് വഴി ഇപ്പോൾ എങ്ങനെയുണ്ടെന്ന് വ്യക്തമായി എനിക്ക് അറിയില്ല. എങ്ങനെ പോയാലും വഴി ഉണ്ടാവും.. അത് തോട്ടത്തിൽ നിന്ന് തടി കൊണ്ടുവാൻ പണ്ട് വെട്ടിയതാണ്.. അതുവഴി നീ കുറച്ച് നടന്നു കഴിയുമ്പോൾ മെയിൻ റോഡിൽ എത്തും. ചിലപ്പോൾ അവിടെനിന്ന് ഓട്ടോ കിട്ടും, അല്ലെങ്കിൽ ആ മെയിൻ റോഡിലൂടെ വലത്തേക്ക് നടന്നാൽ മതി.. അപ്പോൾ ഒരു ജംഗ്ഷനിൽ ചെല്ലും അവിടെനിന്ന് എങ്ങനെ പോയാലും നിനക്ക് ടൗണിലേക്ക് ഓട്ടോയോ ബസ്സോ കിട്ടും.