ഞാൻ: വേഗം കയറ്.
പെട്ടെന്ന് തന്നെ അവൻ കാറിനുള്ളിൽ കയറി.
ഞാൻ: ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ ചെറുക്കാ, തോന്നിവാസം കാണിക്കുന്നതിന് ഒരു പരിധി ഇല്ലേ.. നീ ആരോട് ചോദിച്ചിട്ട് ഇന്ന് ഇങ്ങോട്ട് വന്നത്.
അല്പം ദേഷ്യത്തിൽ തന്നെ ഞാൻ ചോദിച്ചു.
മനു: അത് ഞാൻ.. പിന്നെ.. നിന്നെ കാണാൻ കൊതി ആയതുകൊണ്ടല്ലേ.. എത്രയെന്ന് പറഞ്ഞാൽ പിടിച്ചിരിക്കുന്നത്..
അവൻ എന്റെ കവിളിൽ മെല്ലെ തൊടാൻ വന്നു. അവന്റെ കൈ തട്ടിമാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: അടങ്ങിയിരി ചെറുക്കാ, ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു എല്ലാം.. നീ ആ സീറ്റ് കുറച്ച് പിന്നിലേക്ക് ഇറക്കി അതിൽ കുനിഞ്ഞ് ഇരിക്ക്.
മനു: നീ എന്താ ഒരു സ്നേഹവും ഇല്ലാതെ സംസാരിക്കുന്നത്..?
ഞാൻ: പിന്നെ റോഡിൽ വച്ച് സ്നേഹിക്കാൻ നീ എന്റെ കെട്ടിയോൻ ആണല്ലോ.. പറഞ്ഞത് ചെയ്യ്..
എനിക്ക് നല്ല പേടിയുണ്ടെന്ന് അവനും മനസ്സിലായി, അവസാനം അവൻ ഞാൻ പറഞ്ഞതുപോലെ തന്നെ കേട്ടു. എന്റെ ഭാഗ്യത്തിന് ആ സമയം ആ വഴിയിൽ വേറെ ആരും ഉണ്ടായിരുന്നില്ല. മൊത്തത്തിൽ ഒരു ഗ്രാമപ്രദേശം ആയതുകൊണ്ട് വഴി മിക്കപ്പോഴും വിജനമായിരിക്കും എന്നാലും കഷ്ടകാലത്തിന് ആരെങ്കിലും കണ്ടാൽ അതോടെ എല്ലാം കഴിഞ്ഞു. ആകപ്പാടെ ഒരു ആശ്വാസം പെരുന്നാൾ ആയതു കൊണ്ട് ഇച്ചായൻ അതിന്റെ പുറകെ ഓടിക്കോളും. അവനെ അങ്ങനെ കൊണ്ട് ഞാൻ വണ്ടി എടുത്തു.
മനു: നാൻസി, നീ കാർ ഓടിക്കുമ്പോൾ ഇതുപോലെ താഴെ നിന്ന് നിന്നെ കാണാൻ നല്ല ഭംഗിയാണ് കേട്ടോ..