♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

പറഞ്ഞു കഴിഞ്ഞതും വിടർന്നിരുന്ന അനീറ്റയുടെ മുഖം ഇരുണ്ടു മൂടി…

അവളുടെ മുഖത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ ഹിരണിനു പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നി പോയി….

അനീറ്റയുടെ പ്രതികരണം എന്താണെന്നു അറിയാൻ ഹിരൺ മിണ്ടാതെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു..

സങ്കടം നിഴലിച്ച ഭാവത്തിൽ ആദ്യം സ്‌ക്രീനിൽ നോക്കാതെ അൽപ സമയം നിന്ന അവൾ ഇടം കണ്ണിൽ നോക്കി. ഹിരൺ ഒന്നും മിണ്ടാതെ നോക്കി നില്കുന്നത് കണ്ട അനീറ്റ ചുണ്ട് കൂർപ്പിച്ചു പിണക്കം നടിച്ചു… അതെ ഭാവത്തിൽ അവൾ പുരികം രണ്ടും മുകളിലേക്കു ഉയർത്തി കണ്ണ് ഒന്ന് കൂർപ്പിച്ചു ഹിരണിനെ ചൂഴ്ന്ന് നോക്കി..

കുസൃതി നിറഞ്ഞ അവളുടെ പ്രവർത്തികൾ കണ്ട ഹിരൺ ചുണ്ടും പല്ലും അമർത്തി ചിരി അടക്കാൻ പാട് പെട്ടു… ആ പെടാപാടിനിടയിലും അവന്റെ കവിളിന്റെ കോണിൽ ചുണ്ടുകൾ ഒരു നേർത്ത പുഞ്ചിരിയുടെ അലകൾ തീർത്തു…

ഉയർന്നിരുന്ന അവളുടെ പുരികങ്ങൾ താഴേക്ക്‌ ഇറങ്ങി അവളുടെ സ്വാഭാവിക സൗന്ദര്യത്തിനു മാറ്റ് കൂട്ടി. കൂർപ്പിച്ചു വച്ച ചുണ്ടുകൾ ഉൾവലിഞ്ഞു നനവൂറുന്ന അധര പാളികൾക്കിടയിൽ നേർത്ത ഒരു ഇടനാഴി തീർത്തു… പാൽ നിറമാർന്ന അവളുടെ കിന്നരി പല്ലുകൾ വെളിവായതിൽ തന്നെ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു..

പിണക്കം നടിച്ചിരുന്ന തന്റെ മുഖത്തെ പുഞ്ചിരി മറച്ചു പിടിക്കാൻ അവൾ ഇടം കൈ തലം ഉപയോഗിച്ച് മുഖത്തിന്റെ പാതി മറച്ചു പിടിച്ചു. ഇടം കണ്ണിൽ വീണ്ടും ഹിരണിനെ ഒന്ന് പാളി നോക്കി…

പാതി മറഞ്ഞ തന്റെ മുഖത്തിന്റെ വശ്യമായ സൗന്ദര്യത്തിൽ ഹിരൺ മതി മറന്നു നിൽക്കുന്ന കാഴ്ച്ചയാണ് അനീറ്റയ്ക്ക് കാണാൻ കഴിഞ്ഞത്..

Leave a Reply

Your email address will not be published. Required fields are marked *