♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

അയ്യോ.. പുറത്തുള്ളവർക്ക് റൂം കൊടുക്കാൻ പറ്റില്ല…. ഇൻചാർജ് രാജീവ് സാർ ആണ്.. ആളു ഉണ്ടായിരുന്നെ നോക്കാമായിരുന്നു. ഞാൻ ആൾക്ക് പകരം ഒരു മാസത്തേക്ക് നിന്നതാ..

ഇനി ഇപ്പൊ നാട്ടിലേക്ക് ബസ് രാവിലെ കിട്ടു… പുറത്തു റൂം എടുക്കാൻ പൈസ….

ഹിരൺ ഒരു നിഷ്കളങ്കത എറിഞ്ഞു നോക്കി… അത് അങ്ങ് ഏറ്റു…

ഇയാള് പഠിച്ചോണ്ടിരുന്നപ്പോ ഇവയ്ടായിരുന്നോ…..

അതെ… റൂം 71….

ഡീറ്റൈയൽസ് ഒന്ന് പറയാവോ…

ഇരുവരും വാർഡ്ന്റെ റൂമിലേക്ക്‌ കയറി. ഡീറ്റെയിൽസ് ചെക്ക് ചെയ്തു ഐഡന്റിറ്റി ഓക്കേ ആണെന്നു ഉറപ്പ് വരുത്തി. കോൺടാക്ട്ടിൽ എക്സലന്റ് ഹിസ്റ്ററി കണ്ടതോടെ വിസിറ്റർ റൂം തുറന്നു കിട്ടി… ഹോസ്റ്റലിൽ വാർഡന്റെ റൂമിനോട് ചേർന്നുള്ളതിനാൽ ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് ആ റൂം ഹിരണിനായി തുറന്നു കൊടുത്തത്……

പകല് മാത്രേ വിസിറ്റർ റൂം കൊടുക്കാറുള്ളു… പിന്നെ രാജീവ് സാറിന്റെ പേരിൽ ഞാൻ തരുന്നതാ… പണി തരരുത്… അത് എനിക്കും രാജീവ് സാറിനും പണിയാകും…..

ഇല്ല…. താങ്ക്സ്….

എന്നാ ഓക്കേ… ഗുഡ് നൈറ്റ്‌…

ഗുഡ് നൈറ്റ്‌…..

റൂമിൽ എത്തിയ ഹിരൺ ബിൻസിയെ വിളിച്ചു ഹോസ്റ്റലിൽ എത്തി എന്നും ഒക്കെ ആണ് എന്നും അറിയിച്ചു ഒപ്പം തോസനെ വിളിച്ചു രാവിലെ ബൈക്ക് കൊണ്ട് വരുന്ന കാര്യം ഓർമിപ്പിച്ചു. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ കാൾ കട്ട്‌ ആക്കിയതും അനീറ്റയുടെ കാൾ വീണ്ടും വന്നു.

കാൾ അറ്റൻഡ് ചെയ്തതും ഹിരൺ….

എന്തൊന്നിനാ പെണ്ണെ ഇങ്ങനെ കിടന്നു വിളിക്കുന്നത്‌… നിന്നെ കാണാനായിട്ട് തന്നെയാ ഇറങ്ങി പുറപ്പെട്ടത്.. കണ്ടിട്ടേ പോകൂ….. അല്ലാതെ മനസ് മാറി തിരിച്ചു പോകുവോന്നുവില്ല….

Leave a Reply

Your email address will not be published. Required fields are marked *