♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

ഡ്രസ്സ്‌ എല്ലാം വിരിച്ചിട്ട് അവനു മുഖം കൊടുക്കാതെ തന്നെ അവൾ അലമാര തുറന്ന് ഒരു ടി ഷർട്ടും ട്രാക് പാന്റും ജോകിയുടെ ഒരു ബോക്സറും എടുത്ത് അവനു നൽകി…

ദാ ഇത് ഇട്ടോ…

അത് വാങ്ങാൻ അവനു തെല്ലും മടി ഉണ്ടായില്ല.. കാരണം മടി കാണിച്ചാലും അത് ഇടേണ്ടി വരും അല്ലെ അവൾ ഇടീക്കും എന്ന് അവനു നന്നായി അറിയാമായിരുന്നു…..

ഹിരണിന്റെ കയ്യിലേക്ക് അത് നൽകി അവൾ കൊണ്ട് വച്ച കപ്പും എടുത്തു തിരികെ പോയി…

ഡ്രസ്സ്‌ എല്ലാം പാകം….. ഡ്രസ്സ്‌ ധരിച്ചു മുടി കൈ കൊണ്ട് കോതി ഒതുക്കി അവനും ഹാളിലേക്ക് ചെന്നു…

രണ്ടു കപ്പും ടീപൊയിൽ വച്ചു അതിനടുത്തുള്ള സോഫയിൽ ഹിരൺ വരുന്നതും നോക്കി ഇരിക്കുകയാണ് അനീറ്റ…

ഹിരൺ അവൽക്കരികിൽ ചെന്നിരുന്നു…

ടീപൊയിൽ ഇരുന്ന കപ്പ്‌ ഒന്നെടുത്തു അവൾ ഹിരണിനു നൽകി..

ഡ്രസ്സ്‌ പാകം ആണോ….

കറക്റ്റ് ആണ്…. ആരുടേയ ഇത്….

വേറെ ആരുടെ… നിന്റെ തന്നെ…..

എന്റെയോ……

ആം അല്ലാതെ വേറെ ആരുടെ…

ങേ.. എന്റെ….

കൂടുതല് ആലോചിച്ചു തല പുകയ്കണ്ട … ഇതും എന്റെ ഒരു വട്ടാണെന്ന് കൂട്ടിക്കോ…

വട്ടോ….

ആ ഒരു തരത്തിൽ പറഞ്ഞാൽ വട്ടു തന്നെ.. ഷോപ്പിങ്ങിനു പോകുമ്പോ അല്ലെ വെറുതെ എവിടേലും കറങ്ങാൻ പോകുമ്പോ നിനക്ക് മാച്ച് ആകും എന്ന് തോന്നുന്ന കണ്ണിൽ കാണുന്നതൊക്കെ വാങ്ങിച്ചു കൂട്ടും… അങ്ങനെ വാങ്ങി വാങ്ങി ഒരു അലമാര നിറഞ്ഞു….

അപ്പോ ഞാൻ ഒരിക്കലും കൂടെ ഇങ്ങനെ വന്നില്ലായിരുന്നെങ്കിൽ….

വന്നില്ല എങ്കിൽ അതൊക്കെ അങ്ങനെ അവിടെ തന്നെ ഇരിക്കും …..

Leave a Reply

Your email address will not be published. Required fields are marked *