ലോകം വെട്ടി പിടിച്ച സന്തോഷത്തിൽ ആയിരുന്നു അവൾ…
അര മണിക്കൂർ സമയം കൊണ്ട് തോംസൺ എത്തി. സ്വാഭാവികമായും ഉണ്ടാകുന്ന സംഭാഷണങ്ങൾക്കപ്പുറം ഇരുവരും മറ്റൊന്നും സംസാരിക്കാൻ നിന്നില്ല. മറ്റെന്തോ തിരക്കിൽ ആയിരുന്ന തോംസൺ തിരികെ പോകാൻ തിരക്ക് കൂട്ടിയതും ഹിരൺ ഒരു അനുഗ്രഹം ആയി കണ്ടു…കാരണം അനീറ്റയുടെ കാര്യം എല്ലാവരിൽ നിന്നും ഒളിച്ചു വയ്ക്കാൻ അവൻ ആഗ്രഹിച്ചു.. ഒരു പക്ഷെ ഈ അവസരത്തിൽ അനീറ്റയെ കൂടെ കണ്ടാൽ അത് മറ്റു പല വിധ സംസാരങ്ങൾക്കും വഴി തെളിയിക്കും എന്ന് അവനു തോന്നി…. അത് കൊണ്ട് തന്നെ തോംസൺ പോയി എന്ന് ഉറപ്പാകും വരെ അനീറ്റയെ തന്റെ അടുത്തേക്ക് വരുന്നതിൽ നിന്നും അവൻ വിലക്കി…..
തോസൺ പോയി ഒരു 10 മിനിറ്റിനകം ഒരു ഷോൽഡർ ബാഗും കയ്യിൽ എടുത്തു അനീറ്റ ഹിരണിനടുത്തു വന്നു….
പോകാം ഞാൻ റെഡി….
അതും പറഞ്ഞു കൊണ്ടവൾ ഹിരണിന്റെ പിന്നിൽ കയറി ഇരുന്നു…
വയനാട് എവിടെയാ പ്രോപ്പർ പ്ലേസ്…..
ഒറ്റപ്പാലം…..
ങേ… ഒറ്റപ്പാലവോ അത് പാലക്കാടല്ലേ ….
അത് പാലക്കാട് ഒറ്റപ്പാലം ….ഇത് വയനാട് ഒറ്റപ്പാലം …മുത്തങ്ങയ്ക്കടുത്തു…..
ഹിരൺ ഫോൺ ബൈക്കിൽ സെറ്റ് ചെയ്തു ഗൂഗിൾ സേർച്ച് ചെയ്തു…
ഒൻപതര മണിക്കൂറിൽ കുറയാത്ത ഓട്ടം ഉണ്ട്…ഇപ്പൊ സമയം 10 മണി… റസ്റ്റ് എടുത്തു ഒക്കെ അങ്ങ് പോയാലും രാത്രി ഒരു 8 മണിയോടെ എത്താൻ കഴിയേണ്ടതാണ്..
ലോങ്ങ് ഡ്രൈവ് പണ്ടേ ഇഷ്ടം ആണ്.. പിന്നെ ഹൈ റേഞ്ചിന്റെ ത്രിൽ അത് വേറെയും….
പിന്നെ ഈ യാത്ര അത്ര മേൽ പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി എന്ന തോന്നലും…