നിറ കണ്ണുകളോടെ അവൻ അത് പറയുമ്പോ അവൾ തിരിച്ചറിയുകയായിരുന്നു… അവൻ അടക്കി പിടിക്കാൻ ശ്രമിക്കുന്ന അവനിലെ അനീറ്റയോടുള്ള പ്രണയത്തെ…
അവന്റെ മുന്നിലേക്ക് വന്നു നിന്ന അവൾ അവനെ വലിച്ചുയർത്തി വരിഞ്ഞു മുറുക്കി…
മതി ഇത് മാത്രം മതി… പറയാതെ പറയുന്നുണ്ട്.. നിന്റെ ഉള്ളം… കാത്തിരുന്നോളാം ഒരു പരിഭവവും ഇല്ലാതെ…
ആ കുട്ടി…. റിൻസി… അവരുടെ കാര്യത്തിൽ നീ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെ ഉണ്ടാകും ഇങ്ങനെ തന്നെ നിന്റെ ഹൃദയത്തോട് ചേർന്ന് തന്നെ .. അനീറ്റ ഹിരൺ എന്നും ഉണ്ടാകും…..
അനീറ്റ ഹിരൺ…..
തന്റെ പേരിനു മുന്നിൽ ആദ്യമായി ചേർത്ത് ഒരാൾ വിളിച്ച പേര്… അത് അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു…..
വാഗമരത്തണലിൽ അവർ പരസ്പരം അവരുടെ പ്രണയം കൈ മാറി… ഒരിക്കലും ഒന്ന് ചേരാൻ കഴിയാത്ത പിരിയാൻ കഴിയാത്ത അവരുടെ പ്രണയം…..
ഹിരൺ……
മ്മ്……
എനിക്ക് വിശക്കുന്നു…..
ഹിരൺ ഫോണിൽ സമയം നോക്കി… 8.20 ആയി… രണ്ടര മണിക്കൂർ പോയത് പോലും അറിഞ്ഞില്ല…..
ഹിരൺ എഴുനേറ്റു അവളെയും കൂട്ടി നടന്നു……
വാഗമരത്തിൽ നിന്നു നടന്നു തുടങ്ങുമ്പോൾ ഉണ്ടായിരുന്ന അവരുടെ അകലം പോകെ പോകെ കുറഞ്ഞു വന്നു… കോളേജ് ഗേറ്റ് നടന്നപ്പോൾ ഇരുവരുടെയും കൈകൾ കോർത്തു പിടിച്ചിരുന്നു ഒപ്പം ഇരു തോളുകളും പരസ്പരം പിരിയാൻ മടിച്ചു നിന്നു…..
പുറത്തു ഒരു റെസ്റ്റോറന്റിൽ നിന്നും ഇരുവരും ഭക്ഷണം കഴിച്ചു….
ഹിരൺ….
ആം….
ഇനി എന്താ പരിപാടി….
കുറച്ചു ദിവസം ഹോസ്റ്റലിൽ കൂടാം എന്ന് വിചാരിച്ചിരുന്നു… രാജീവ് സാർ ഇല്ലാത്തതു കൊണ്ട്.. വേറെ എവിടേലും തങ്ങണം….