♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

എനിക്ക് പറ്റില്ല…..

പറ്റണം ….

എല്ലാവരെയും ഞാൻ മനസിലാക്കണം എന്നെ ആരും മനസിലാക്കരുത്… ഒറ്റപ്പെടുന്നവന്റെ വേദന അത് ആർക്കും മനസിലാവില്ല….

ഹിരൺ അത്യാവശ്യം ദേഷ്യത്തോടെയാണ് അത് പറഞ്ഞത്… അപ്പോളും അനീറ്റ അത് പുഞ്ചിരിയോടെയാണ് നോക്കി കണ്ടത്…

അവളുടെ പുഞ്ചിരി കണ്ടതോടെ ഹിരണിന്റെ ദേഷ്യം വീണ്ടും പതിന്മടങ്ങു വർദ്ധിച്ചു…

അല്ലേലും എന്നെ പറഞ്ഞാൽ മതിയല്ലോ…

നീയെങ്കിലും എന്റെ അവസ്ഥ മനസിലാക്കും എന്ന് കരുതി… ഇല്ല. ഒരു വിഷയം ഉണ്ടാകുമ്പോൾ പെണ്ണ് എല്ലാം ഒരേ പോലെയാ..

ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ അവൾക്കരികിൽ നിന്നും എഴുന്നേറ്റു..

ഞൊടിയിടയിൽ അനീറ്റ ഹിരണിന്റെ കയ്യിൽ കടന്നു പിടിച്ചു. അവനെ വലിച്ചു വീണ്ടും അവൽക്കരികിൽ ഇരുത്തി. രണ്ടു കയ്യും കൊണ്ട് അവന്റെ ഇടതു കൈ പൂർണ്ണമായും ചുറ്റി വരിഞ്ഞ അവൾ ഒട്ടും സങ്കോചം ഇല്ലാതെ അവന്റെ ഇടതു തോളിലേയ്ക്ക് തല ചായ്ച്ചിരുന്നു…

പിടുത്തം വിടുവിയ്ക്കാൻ ഒന്ന് രണ്ടു വട്ടം ശ്രെമിച്ച അവൻ അനീറ്റയുടെ പിടുത്തം മുറുകിയതോടെ അതിൽ നിന്നും പിന്തിരിഞ്ഞു അവൾക്കു മുഖം കൊടുക്കാതെ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു…

ഹിരൺ….

ഏയ്….

മ്മ്…….

എന്നോട് ദേഷ്യണോ ….

എനിക്ക് ആരോടും ദേഷ്യം ഇല്ല….

പിന്നെ….

ഹിരൺ അവൾക്കു മുഖം കൊടുക്കാതെ വെറുതെ താഴേക്കു നോക്കിയിരുന്നു……..

ഞാൻ അന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ നീ..

ഹിരൺ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കി.

അനീറ്റ ഈ ലോകത്തു ഇന്ന് ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ ആരെയെങ്കിലും കാത്തിരിക്കുന്നുണ്ട് എങ്കിൽ അത് നിന്നെ മാത്രമാണെന്ന് … അത്രയ്ക്ക് ജീവന എനിക്ക് നീ…മരണം വരെ അനീറ്റ ഹിരണിന്റെ പെണ്ണാണ്…..

Leave a Reply

Your email address will not be published. Required fields are marked *