♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

തെളിവുണ്ട്… വീഡിയോ… എന്നെ ഓടിച്ചിട്ട് പിടിക്കുന്നത്… ഇച്ചേയി പോലും അതിൽ…..

ആ വീഡിയോയിൽ ഉള്ളത് നീ മാത്രമല്ല…

മനസിലായില്ല…..

അനീറ്റ ഫോൺ എടുത്തു ഹിരണിന്റെ ആ വീഡിയോ പ്ലൈ ചെയ്തു…

ഒരു തരം അപമാന ഭാരത്തോടെ ഹിരൺ അവൾക്കരികിൽ ഇരുന്നു. പക്ഷെ അവൾക്കു പ്രതേകിച്ചു ഭവമാറ്റം ഒന്നും ഉണ്ടായില്ല….

ഹിരൺ ദാ നോക്ക്…. ഈ മുഖം മറച്ചു ഓടുന്ന ആള് നീ അല്ല……

അതെ അത് ഞാനല്ല എനിക്കും ഈശ്വരനും മാത്രം അറിയാവുന്ന കാര്യം. പക്ഷെ ഈ വീഡിയോ കാണുന്ന ആരും അത് വിശ്വസിക്കില്ല .. അല്ല എന്ന് അനീറ്റ തറപ്പിച്ചു പറയുന്നു…. ഒന്നും മനസ്സിലാവുന്നില്ലല്ലോ..

ചിന്തയിൽ മുഴുകിയ ഹിരണിനോട് അവൾ തുടർന്നു…

ഈ ഓടിപ്പോകുന്ന ആള് ചെരുപ്പോ ഷൂ വോ ഇട്ടിട്ടില്ല.. നിന്റെ മുഖം കാണുന്ന സമയത്തൊക്കെ നിന്റെ കാലിൽ ബൂട്ട് ഉണ്ട്.. ഈ ഓടിപ്പോകുന്നത് വേറെ ആരോ ആണ്….

ഹിരൺ അനീറ്റയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ സീൻ പ്ലേ ആക്കി.. ശരിയാണ് മുഖം മറച്ചു കൊണ്ട് ഓടിപ്പോകുന്ന ആളിന്റെ വിഷ്വൽസ് ഒരു 5 സെക്കന്റ്‌ മാത്രം.. സൂക്ഷിച്ചു നോക്കിയാൽ മനസിലാകും കാലിൽ ചെരുപ്പൊന്നും ഇല്ല.. തന്റെ മുഖം കാണുന്ന എല്ലാ വിഷ്വൽസിലും ബൂട്ട് ഉണ്ട്… ബൂട്ട് ഊരി ഇട്ടു വരാനുള്ള ടൈം ഒന്നും വീഡിയോ വിശ്വഴ്‌സിൽ ഇല്ല താനും..

ഹിരൺ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു

ഞൊടിയിടയിൽ അവൻ അനീറ്റയുടെ മുഖം പിടിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് കൊടുത്തു..

ഉമ്മ്മ്ആ…….

വീണ്ടും അവൻ ദീർഘ നിശ്വാസത്തോടെ നെടുവീർപ്പിട്ടു.. എന്തോ വലിയ ഒരു ഭാരം മനസ്സിൽ നിന്നും ഒഴിഞ്ഞു പോയ പോലെ അവനു തോന്നി…

Leave a Reply

Your email address will not be published. Required fields are marked *