അന്ന് താൻ അങ്ങനൊക്കെ പറഞ്ഞത് മുതൽ മനസ് ശൂന്യമായി പോയി… റിൻസി ഇങ്ങനാണോ അതുപോലെ താനും എന്റെ ഉള്ളിൽ…..
ഹിരൺ പറയുന്നതത്രയും ആകാംഷയോടെയും അത്ഭുതതോടെയുമാണ് അവൾ കേട്ടിരുന്നത്…
ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോളാണ് ഞാൻ ആ രാത്രി റിൻസിയെ കാണാൻ ഇറങ്ങി പുറപ്പെട്ടത്..അവളോട് എല്ലാം തുറന്നു പറയാൻ.. അവളുടെ മനസ്സറിയാൻ…പക്ഷെ അത് ചെന്നവസാനിച്ചത്…..
ആ സംഭവത്തിന് പിന്നാലെ വന്ന കഥകൾ നീയും കേട്ടിട്ടുണ്ടാവും ഇല്ലേ…. കാമം മൂത്ത് ഒരു പെണ്ണിനെ കയറി പിടിച്ചതാണെന്ന്.. അവൾ വിളിച്ചു കയറ്റിയതാണെന്നു.. പ്രേമം ആയിരുന്നു എന്ന് അങ്ങനെ പലതും…
മ്മ്……
നീ… നീ അത് വിശ്വസിക്കുന്നുണ്ടോ…
കണ്ണ് രണ്ടും തുടച്ചു കൊണ്ടവൾ ഇല്ല എന്ന് തലയാട്ടി …..
അമ്മയും കുടുംബവും കൂട്ടുകാരും ഒക്കെ അങ്ങനെ വിശ്വസിച്ചു…..
അറിയാം… ..പക്ഷെ അത് അവരുടെ തെറ്റല്ല ഹിരൺ ..നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് അവരൊക്കെ.. അതുകൊണ്ടാണ് അങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അവർ എല്ലാവരും തകർന്നു പോയത്…
അപ്പൊ നീയോ…. നീ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞതോ
അവരാരും പക്ഷെ നിന്നെ മനസ്സിലാക്കിയിട്ടില്ല ഹിരൺ… ..മനസും ശരീരവും നിനക്ക് മുന്നിൽ അടിയറവു വയ്ക്കാൻ ഞാൻ തയ്യാറായിട്ടും ഒരു സുഹൃത്തായി പോലും കൂടെ കൂട്ടാൻ നീ തയ്യാറായിട്ടില്ല.. തെറ്റായ ഒരു നോട്ടം പോലും നിന്നിൽ നിന്നും എനിക്ക് ഉണ്ടായിട്ടില്ല… എത്ര അബോധ അവസ്ഥയിൽ ആണെന്ന് പറഞ്ഞാലും റിൻസിയെ മനസ്സിൽ കൊണ്ട് നടക്കുന്ന നീ അങ്ങനെ ഒന്നും ചെയ്യില്ല.. ആ ഉറപ്പ് എനിക്കുണ്ട്….