അന്ന് നിരഞ്ജനയുടെ കിടത്തം കണ്ടപ്പോൾ മനസ് എങ്ങനെയാണോ നിയന്ത്രണം വിട്ടത് അതെ അവസ്ഥയിൽ ആയി ഹിരൺ.. നിരഞ്ജന അവൾ ഭാര്യ എന്ന സ്ഥാനത്തുള്ളവൾ. അനീറ്റയോ….
പാടില്ല… തെറ്റാണു…. ഹിരൺ ആത്മ സംയമനം പാലിച്ചു കൊണ്ട് അവൾ നോക്കുന്ന അതെ ദിശയിലേക്ക് തന്നെ നോക്കിയിരുന്നു…
രാവിലെ തന്നെ വയ്യാണ്ടായി….. ആഹ്ഹ അജ്ഹ്ഹ ഹ്ഹോ…
കിതപ്പ് അടക്കി കൊണ്ട് അവൾ പറഞ്ഞു…
എന്തിനാ വെറുതെ ഓടാൻ നിന്നത്… ഞാൻ പറഞ്ഞതല്ലേ പതിയെ വന്ന മതി എന്നത്..
നിനക്കതു പറയാം… നിന്റെ ഒപ്പം കിട്ടുന്ന ഒരു സെക്കന്റ് പോലും എനിക്ക് പാഴാക്കി കളയാൻ മനസ് വരുന്നില്ല ……
അതെന്താ അങ്ങനെ….
ഇത് ഒരു പക്ഷെ നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച ആണെങ്കിലോ ….
അതിനു അവനു ഉത്തരം ഒന്നും ഉണ്ടായില്ല…
അൽപ സമയത്തേയ്ക്ക് ഇരുവരും ഒന്നും തന്നെ സംസാരിച്ചില്ല….
അതിനു വിരാമമിട്ടുകൊണ്ടി ഹിരൺ സംസാരിച്ചു തുടങ്ങി
ഇന്നലെ മുതൽ എന്നെ ഒരു സെക്കന്റ് വെറുതെ ഇരിക്കാൻ സമ്മതിക്കാതെ വിളിച്ചോണ്ടിരുന്നിട്ടു ഇപ്പൊ എന്താടോ ഇത്ര മൗനം……
അറിയില്ല.. എന്തൊക്കെയോ മിണ്ടണം പറയണം എന്നൊക്കെയുണ്ട് പക്ഷെ എന്താണെന്നു അറിയില്ല.. ഈ കളഞ്ഞു കിട്ടുന്ന ലോട്ടറിക്കു ഒന്നാം സമ്മാനം കിട്ടില്ലേ ആ അവസ്ഥയില ഞാൻ….
ആരാ ഞാനാണോ ഈ പറഞ്ഞ ഒന്നാം സമ്മാനം….
അതിനവൾ ഒന്നും പറഞ്ഞില്ല.. അവളുടെ സ്വത സിദ്ധമായ ശൈലിയിൽ ചുണ്ട് രണ്ടും കൂർപ്പിച്ചു അതെ എന്നർത്ഥത്തിൽ തലയാട്ടി…
അനീറ്റ…..
ആം….
ഹിരണിന്റെ വിളി കേട്ടു അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു..