ആ പൊന്കിരണങ്ങൾക്കു മാറ്റു കൂട്ടികൊണ്ട് അവകൾക്കിടയിലൂടെ ഒരു മാലാഖ കടന്നു വരുന്നത് പോലെ അവൾ അനീറ്റ…..
ഹിരണിനോടുള്ള അവളുടെ പ്രണയത്തിന്റെ എല്ലാ തീവ്രതയും നിറച്ചു കൊണ്ട് അവനായി മാത്രം അണിഞ്ഞൊരുങ്ങി അവൾ ഒരു മാലാഖയെ പോലെ തുള്ളിച്ചടി വരുന്ന കാഴ്ച…..
ആ കാഴ്ച കണ്ട് ഹിരൺ ഇരുന്നിടത്തു നിന്നും അവൻ പോലും അറിയാതെ എഴുനേറ്റു പോയി…
ഇവളിൽ ഇത്രയും ഭംഗി ഉണ്ടായിരുന്നുവോ എന്ന് പോലും അവൻ ചിന്തിച്ചു പോയി…
ഹായ്… ഹിരൺ……
ഹായ്……
ഒത്തിരി നേരം ആയോ വന്നിട്ട്…..
ഇല്ല……
ആഹ്… ഹഹാ… ഹൂൂൂ ഹ്ഹഹ്ഹ……
കിതപ്പടക്കാൻ ശ്വാസം ആഞ്ഞു വലിച്ചു വിട്ടുകൊണ്ട് അവൾ അവനു സമീപം ആ വാഗമര ചുവട്ടിൽ ഇരുന്നു. ഒപ്പം അവനും….
തനിക്കു അരികിൽ ഇരിക്കുന്ന ആ പെൺ സൗരഭ്യം അവൻ ആപാദചൂടം ഒന്ന് ചുഴിഞ്ഞു നോക്കി……
ഏതോ മായിക ലോകത്തു അകപ്പെട്ടത് പോലെ അവനു തോന്നി…..
വർണ്ണനകൾക്കു അതീതമായിരുന്നു അനീറ്റ അപ്പോൾ….
അരയോളം നീളമുള്ള അവളുടെ മുടി മെടഞ്ഞു ഒരു പ്രേത്യേക രീതിയിൽ തലയ്ക്കു പിന്നിൽ ചുറ്റി കെട്ടി വച്ചിരിക്കുന്നു. അതിൽ നീല ചിറകുള്ള ചിത്ര ശലഭത്തിന്റെ ഒരു ക്ലിപ്പും..
ആ മുടിക്കും മുഖത്തിനും മാറ്റ് കൂട്ടാൻ മുഖത്തിന് ഇരുവശത്തുമായി അല്പം മുടി അഴിച്ചു വിട്ടിരിക്കുന്നു. ഇളം കാറ്റിൽ അത് അവളുടെ മുഖത്തു ഇഴയുന്നതും അവൾ അത് കൊതി ചെവിക്കു പിന്നിൽ തിരുകുന്നതും അവൻ കണ്ണെടുക്കാതെ നോക്കി നിന്നു..
വാലിട്ട് കരി എഴുതി കറുപ്പിച്ച അവളുടെ കണ്ണുകളിൽ തവിട്ടു നിറത്തിലുള്ള കൃഷ്ണമണി തിളങ്ങി നിന്നു… നെറ്റിയിൽ ഒരു നീല പൊട്ട്… കാതിലും കഴുത്തിലും നീല കല്ല് പതിപ്പിച്ച മാലയും കമ്മലും…..