എന്ത് സംസാരിക്കണം എങ്ങനെ തുടങ്ങണം അതിനെ കുറിച്ച് ഒരു ഐഡിയയും അവനു കിട്ടിയില്ല…
കഴിഞ്ഞ രാത്രിയെ സെക്കന്റുകളെ മിനിട്ടുകളായി അനീറ്റ എണ്ണി തീർത്തത് പോലെ ഹിരൺ ഫോണിലെ ക്ലോക്കിൽ 6 ആകുന്നതിനു വേണ്ടി കാത്തിരുന്നു…
കാത്തിരുന്ന നിമിഷം സമാഗതമായി… ഫോണിൽ സമയം 6 ആയതും ദാ വരുന്നു അനീറ്റയുടെ കാൾ….
മോർണിംഗ്….
മോർണിങ്…. എവിടെയാ….
ഞാൻ ക്യാമ്പസിൽ ഉണ്ട്… വാഗമരച്ചോട്ടിൽ….
ഇത്ര പെട്ടന്ന് എത്തിയോ അവിടെ… ഇവിടെ മെയിൻ ഡോർ തുറന്നെ ഉള്ളു…
ഇന്നലെ ഹോസ്റ്റലിനുള്ളിൽ കയറാൻ പറ്റിയില്ല…
ങേ… അപ്പൊ ഇന്നലെ എവിടാ സ്റ്റേ ചെയ്തത്….
ഗസ്റ്റ് റൂമിൽ… അത് കൊണ്ട് 6 മണിക്ക് മുന്നേ ഇറങ്ങി…
ഞാൻ ദേ ഒരു 5 മിനിട്ട് ഓടി വരാം….
പതിയെ വന്ന മതി…. ഒരു തിരക്കും ഇല്ല…
ദേ വരുവാ…. ആഹ്ഹ ആഹ്ഹ്…..
പറയുന്നതിനൊപ്പം അവൾ കിതയ്ക്കുന്നത് കേട്ടതോടെ കക്ഷി ഓടിയാണ് വരുന്നത് എന്ന് ഹിരണിനു മനസ്സിലായി….
കാൾ കട്ട് ആക്കി അനീറ്റയുടെ പ്രവർത്തികളിൽ അവൻ മന്ദഹാസം തൂകി നിന്നു…
അപ്പോഴാണ് അവൻ ആ ഒരു കാര്യം ചിന്തിച്ചത്… ഇന്നലെ മുതൽ അവൾ വിളിച്ചത് മുഴുവനും വീഡിയോ കാൾ ആയിരുന്നു.. ഇന്ന് പക്ഷെ രാവിലെ വിളിച്ചുണർത്തിയതും അല്പം മുൻപ് വിളിച്ചതും ആവട്ടെ വോയിസ് കാളും… അതിനുള്ള ഉത്തരം തേടി അധികം കാത്തിരിക്കേണ്ടി വന്നില്ല അവനു….
തണുത്തുറഞ്ഞ പ്രഭാതത്തിന്റെ മൂടൽ മഞ്ഞു പാളികൾക്ക് വിള്ളൽ വീഴ്ത്തികൊണ്ട് സുര്യന്റെ സ്വർണ്ണ വർണ്ണ ശോഭമാർന്ന പൊന്കിരണങ്ങൾ ഭൂമിയിലേയ്ക്ക് ആഴ്നിറങ്ങി…