♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

എനിക്ക് ഉറക്കം വരുന്നില്ല ഹിരൺ…

പക്ഷെ എനിക്ക് നന്നായിട്ടു ഉറക്കം വരുന്നുണ്ട് മോളെ…

ശോ… വയ്ക്കണ്ടന്നെ പിന്നെ ഉറങ്ങാം…

ഓക്കേ എനിക്ക് പ്രശനം ഒന്നുവില്ല… നാളെ ഉച്ച ആവാതെ ഞാൻ എഴുന്നേൽക്കില്ല അങ്ങനാണേൽ സംസാരിച്ചോണ്ടിരിക്കാം…

അത് പറ്റില്ല എനിക്ക് രാവിലെ തന്നെ കാണണം… ഇല്ലേ ഞാൻ ഹോസ്റ്റലിലേക്ക് വരും.. പറഞ്ഞേക്കാം…

വന്നോ വന്നാലും ഗസ്റ്റ്‌ റൂം വരെ അല്ലെ വരാൻ പറ്റു. അകത്തേക്ക് പ്രവേശനം ഇല്ലല്ലോ…

താൻ ഗസ്റ്റ്‌ റൂമിൽ ആണെന്നുള്ള കാര്യം മറച്ചു വച്ചുകൊണ്ട് തന്നെ അവൻ അനീറ്റയെ മറ്റൊരു തരത്തിൽ വിശ്വസിപ്പിച്ചു…

ഞാൻ അവിടെ കിടന്നു ഒച്ചയുണ്ടാക്കി ബഹളം വച്ചു എല്ലാരേം എണീപ്പിക്കും…

നിനക്ക് പ്രാന്ത പെണ്ണെ…

അതിനവൾ വീണ്ടും ചിരിച്ചു.. മുത്തു പൊഴിയും പോലെ..

എന്നാ ഉറങ്ങിക്കോ… രാവിലെ വിളിക്കാം….

ഓക്കേ ഗുഡ് നൈറ്റ്…..

ഗുഡ് നൈറ്റ്…..

അനീറ്റയുടെ കാൾ കട്ട്‌ ആയതും ഹിരൺ കട്ടിലിൽ മലർന്നു കിടന്നു ഓർമ്മകളെ അയവിറക്കാൻ തുടങ്ങി.. ഒട്ടും മാറ്റമില്ലാതെ അനീറ്റയും….

ഉറക്കം വരുന്നു എന്ന് പറഞ്ഞു എങ്കിലും ഹിരണിനും അനീറ്റയ്ക്കും ഉറക്കമില്ലാത്ത ഒരു രാത്രി ആയിരുന്നു അത്…

തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു ഹിരൺ ഒരു 3 മണിക്കൂർ കഷ്ടിച്ച് ഉറങ്ങി…

എന്നാൽ നിദ്ര ദേവി അനീറ്റയോട് മുഖം തിരിച്ചു…

നാളത്തെ പുലരിയെ വരവേൽക്കാൻ ആ ഉറക്കമില്ലായ്മ പോലും അവൾക്കു ആനന്ദം ആയിരുന്നു…

3 മണിയോട് അടുത്ത സമയം തന്നെ അവൾ കിടക്ക വിട്ടു എണീറ്റു… പ്രഭാത കർമങ്ങളും കുളിയും കഴിച്ചു അവൾ ഹിരണിനു വേണ്ടി അണിഞ്ഞൊരുങ്ങി.. ജീവിതത്തിൽ മറ്റാർക്കും വേണ്ടി ഒരുങ്ങാത്ത അത്ര സുന്ദരിയായി അവൾ ഹിരണിന്റെ അടുത്തെത്താനായി സെക്കന്റുകൾ മിനിട്ടുകളായി എണ്ണി കാത്തിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *