” പിന്നെ ഒന്നുണ്ട് അളിയാ…!!! സ്വന്തം ആഗ്രഹത്തിന് അല്ലെങ്കിൽ ഇഷ്ടത്തിന് വേണ്ടി പാർട്ണറിനെ അവർക്ക് താൽപ്പര്യമില്ല എന്ന് അറിഞ്ഞിട്ടും നിർബന്ധിച്ചാൽ അത് പക്കാ ചെറ്റത്തരം തന്നെയാണ്…! ”
ബോബി അവന്റെ അറിവുകൾ ഓരോന്നായി ആൽബിക്ക് പകർന്നു കൊടുത്ത് കൊണ്ടിരുന്നു.
” ആൽബി…. ഇപ്പോൾ നീ പറഞ്ഞ ഈ കൂട്ടുകാരൻ ഇല്ലേ ഇവൻറെ വൈഫ് എങ്ങനാ ?? അവൾക്ക് അറിയാമോ ഇവന് ഇങ്ങനത്തെ കുറെ ചിന്തകളും വിചാരങ്ങളും ഒക്കെ ഉണ്ടെന്ന്..?? ”
ബോബി കുറച്ചു സീരിയസ് ആയി കയ്യിൽ ഗ്ലാസുമായി ആൽബിക്ക് നേരെ തിരിഞ്ഞു നിന്നു.
” ഇല്ല എന്ന് തോന്നുന്നു പക്ഷേ അവൻ കരുതിയിരിക്കുന്നത് ഇത് എന്തോ തരം പ്രശ്നമാണ് നോർമൽ അല്ല എന്നൊക്കെയാണ്…!! എന്നോട് മാത്രമാണ് ഇതുവരെ തുറന്ന് സംസാരിച്ചിരിക്കുന്നത്.
ഞാൻ ആണെങ്കിൽ അവനോട് അന്വേഷിച്ചിട്ട് പറയാം എന്നും പറഞ്ഞു അതുകൊണ്ടാണ് നിൻറെ അടുത്തേക്ക് വന്നത് ”
“എടാ ആൽബി…!! സത്യം പറഞ്ഞാൽ നീ അവനെ അധികം പ്രോത്സാഹിപ്പിക്കേണ്ട കാരണം ഒട്ടുമിക്ക കുക്കോൾഡ് ഫാന്റസിയും നല്ല രീതിയിൽ അവസാനിച്ച ചരിത്രമില്ല..!! പ്രത്യേകിച്ച് ഭാര്യക്കൊ ഭർത്താവിനോ ഈഗോ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ ആയാലും മുന്നോട്ടു പോകുമ്പോൾ ഒരു വഴക്ക് ഉണ്ടായാൽ പോലും ഇത് വായിൽ വരും.. അതുകൊണ്ട് നീ അധികം പ്രോത്സാഹിപ്പിക്കേണ്ട…”
ബോബിയുടെ ഉപദേശത്തിന് ആൽബി മറുപടി ഒന്നും മിണ്ടിയില്ല.
” പിന്നെ ഏറ്റവും മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ട കാര്യം പെണ്ണിൻറെ സമ്മതമാണ്. പെണ്ണിന് സമ്മതമില്ലെങ്കിൽ ഒരു തരത്തിലും ഇതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത് കാരണം പിന്നീട് അവരുടെ മുന്നിൽ ഈ ലോകം കണ്ട ഏറ്റവും നാറിയായ പുരുഷനായിരിക്കും അവളുടെ ഭർത്താവ്..!! ” ബോബി ഒന്നു പറഞ്ഞു നിർത്തി ആൽബിക്ക് വശത്തായി വന്നിരുന്നു.