അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

” ഇതാ പറയണേ.. കിടക്കുന്നതിന് മുൻപ് രണ്ട് മിനിറ്റ് എങ്കിലും ദൈവത്തെ ഓർക്കണം എന്ന് അന്നേരം അതിനൊന്നും സമയമില്ലാലോ..”
അവൾ പിന്നെയൂം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

” മതി.. ഒന്ന് നിർത്തോ.. ഇനി മേലാൽ ഞാൻ അറിയാണ്ട് പോലും ഒരു സ്വപ്നം കാണൂല്ല.. ”
എന്റെ മറുപടി കേട്ടതും അവൾക്ക് ചിരി പൊട്ടി.

റൂമിനു വെളിയിൽ പച്ചക്കറി വണ്ടിയുമായി വരുന്നവരുടെ ഒച്ചപാട് കേൾക്കാം.. അവളുടെ ഫോണിൽ  പാട്ട് വച്ചിരിക്കുന്നത്.. വേറെ..!! എല്ലാ ബഹള മയങ്ങളോടും കൂടി സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

” ആൽബി നീ ഇന്ന്  പോകുന്നില്ലേ ലേറ്റ് ആയല്ലോ..?? ”

” ആ പോണം..!!  ഇന്ന്  മാനേജർ  ലീവ് ആണ്.. അതുകൊണ്ട് കുറച്ചു ലേറ്റ് ആയി ചെന്നാലും കുഴപ്പമില്ല..!!”
ഞാൻ വലിയ താൽപ്പര്യമില്ലാതെ മറുപടി കൊടുത്തു രാവിലത്തെ അവളുടെ ദേഷ്യം പ്രതീക്ഷിച്ചിരുന്നില്ല.

” അത് വേണ്ടാ.. ഒരുമിച്ച് ഇറങ്ങാം.. അല്ലേൽ നീ ഹീറ്റർ പോലും ഓഫ്‌ ചെയ്യാതെ ഇറങ്ങും പിന്നെ ഇവിടെ തന്നെ  ആടി പാടി നിക്കും..!!  പോയി കുളിക്ക് ”
അവൾ ഒരു ടവ്വൽ എനിക്കു നേരെ എറിഞ്ഞു.

” ഞാൻ കുളിച്ചോളാം.. നീ പോവാൻ നോക്ക് പെണ്ണെ ”
ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവിടെ തന്നെ  കൈ കെട്ടി നിന്ന് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടിരുന്നു.

‘ ഈ പെണ്ണിനെ കൊണ്ട്.. ശല്യമായല്ലോ ‘
മനസ്സിൽ പറഞ്ഞു കൊണ്ട്  ഞാൻ തോർത്തുമെടുത്ത് കുളിക്കാനായി കയറി.

ബാത്റൂമിലെ തണുത്ത ഷവറിനു താഴെ നിൽക്കുമ്പോഴും മനസ്സിൽ നിന്നും ആ രംഗം മായുന്നില്ല…!!
തലേന്ന് രാത്രി കണ്ട ഒരു സ്വപ്നം ഭാര്യയോട് പങ്ക് വച്ചതിനുള്ള പുകിൽ ആണ്.. രാവിലെ കണ്ടത്..!!

Leave a Reply

Your email address will not be published. Required fields are marked *