അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

ഞായറാഴ്ച്ച  ദിവസം ഏകദേശം വൈകുന്നേരത്തോടെ അടുപ്പിച്ചായിരുന്നു ആൽബിയുടെ ഫോണിലേക്ക് ബോബിയുടെ  കോൾ വന്നത്…

സ്റ്റെല്ലയുമായി മറ്റൊരു വിഷയം  സംസാരിച്ചുകൊണ്ടിരിക്കുകയതിനാൽ  അവിടെ നിന്നും ഫോണെടുത്ത് ആൽബി പതിയെ പുറത്തേക്ക് മാറി.

”  ബോബി അളിയാ..!! ”

”  ആൽബി  പ്ലാനിൽ ചെറിയ ചേഞ്ച് ഉണ്ട് ഞാൻ നാളെ രാവിലെ തന്നെ എത്തും, നമുക്ക് രാവിലെ കാണാം ”

” എടാ നീ  ഈവെനിംഗ് കാണാം എന്നല്ലേ   പറഞ്ഞത് ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ ?? ”
ആൽബി ആകേ കൺഫ്യൂഷൻ ആയി പോയിരുന്നു.

“ആൽബി  നീ അതിന്  മൈസൂർക്ക് വരണ്ട..!! എനിക്ക് വേറെ സീൻ കിട്ടി.. ഞാൻ കെങ്കെരിക്ക് വരാം..!!  നിനക്ക് നാളെ അവിടെ  എത്താൻ പറ്റുമോ ? ” മാത്രമല്ല അതിരാവിലെ നിന്നെ മീറ്റ് ചെയ്ത് ഉച്ച കഴിഞ്ഞ് ഞാൻ  വരുന്ന കാര്യവും പൂർത്തിയാക്കി എനിക്ക് വൈകുന്നേരം തന്നെ തിരിച്ചു പോരാം..!! ”

” ആം അത് ഒക്കേ ആണ്..! ഞാൻ നാളെ കെങ്കെരിക്ക് വരാം ”

” അപ്പോ ശരിയടാ നാളെ രാവിലെ കാണാം..!! ”
പ്രതീക്ഷിക്കാതെ വന്ന വിളി ആണെങ്കിലും പോകാതിരിക്കാൻ പറ്റില്ലല്ലോ.. ആൽബി  ഓഫീസിലേക്ക് അപ്പോൾ തന്നെ വിളിച്ച്  ലീവ് പറഞ്ഞു.

” ആരാ വിളിച്ചേ..?? ”
ആൽബിയുടെ ചിന്തകളെ മുറിച്ചു കൊണ്ട് പുറകിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം.

” അത്.. ഫ്രണ്ടാ…. ഓഫീസിന്നാ.. ”
ആൽബിക്ക് പെട്ടെന്ന് കള്ളങ്ങൾ ഒന്നും  മനസ്സിൽ വന്നില്ല..

” ഫ്രണ്ട് വിളിച്ചതിന് മാറി നിന്ന് സംസാരിക്കണ്ട
കാര്യം ഉണ്ടോ..?? പേരെന്താ..? ”
സ്റ്റെല്ല വിടാൻ ഭാവമില്ല.

” എടി അത്  ബോബി..! ചുമ്മാ വിളിച്ചതാ..  അവൻ  പോകാനുള്ള തയ്യാറെടുപ്പിൽ ആണ് അപ്പോ അവൻ ഇവിടെ നിന്നും   മറ്റേ ******* ഒപ്പിച്ചു കൊടുക്കാവോ.. ആരെലും അറിയോ എന്നൊക്കെ ചോദിച്ചു.. “

Leave a Reply

Your email address will not be published. Required fields are marked *