അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

” എൻറെ പൊന്നു മനുഷ്യാ നിങ്ങൾ ഈ പറയുന്ന കേട്ടാൽ ഏതാണ്ട് മരത്തെന്നു പഴം പറിച്ച് തരുന്ന പോലെയാണല്ലോ ?
ഇതൊക്കെ കുറച്ച് റിസ്ക്ക് പരിപാടിയാണ് ഞാൻ പരമാവധി ഒപ്പിച്ചു തരാം ഒന്ന് സമാധാനപ്പെട്..!! ”

” ആ ശരി..ഈ ആഴ്ച്ച തന്നെ ഒപ്പിക്ക്..!! ഇതെന്താ വാഴക്ക വർത്തതും ബൂസ്റ്റും ഒക്കെ..??

ആൽബി അപ്പോൾ ആണ് അത് ശ്രെദ്ധിച്ചത്.

”  ഇനി ഇതുകൊണ്ട് വീട്ടിലേക്ക് ചെന്നു കേറുമ്പോൾ നിങ്ങടെ കെട്യോൾ പിടിക്കണ്ടല്ലോ എന്ന് കരുതിയാ..! ഇതാവുമ്പോൾ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാം..”
സജിൻ ബൂസ്റ്റ് ബോട്ടിലും ചിപ്സും ആൽബിക്ക് കൈ മാറി.

”   എൻറെ പൊന്നു സജിനെ.. നിനക്ക് ഇത്രയും പേടിയൊന്നും ഇല്ലായിരുന്നല്ലോ..? ”

”  എന്ത് ചെയ്യാനാ ചേട്ടായി തന്ത വൈബ് ആയി  തുടങ്ങിയില്ലേ..!!  ശരി ഞാൻ എന്തായാലും നാളെ വൈകുന്നേരം നാട്ടിലേക്ക് പോവുകയാണ് കുറച്ചുദിവസം അവിടെ ആരിക്കും  വന്നിട്ട് ബാക്കി കൂടി സെറ്റ് ആക്കാം..!! ”
കുറച്ചു സമയം കൂടി മറ്റു വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം സജിൻ അവിടെ നിന്നും തിരികെ കയറി പോയി.
ആൽബി വണ്ടിയെടുത്ത് നേരെ അവന്റെ അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു..

വൈകുന്നേരം വീട്ടിൽ വന്ന കയറിയത് മുതൽ സ്റ്റെല്ലയോട് ഇന്നത്തെ വിശേഷങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എങ്ങനെ തുടക്കമിടും എന്നോർത്ത് അവൻ വിഷമിച്ചു നിന്നു.. പക്ഷേ അവളുടെ പൂർണ്ണ സന്തോഷത്തോടെയും  എനർജെറ്റിക് ആയ പെരുമാറ്റത്തിൽ അവൻ ഒന്നും ചോദിക്കാൻ പോയില്ല…

വൈകുന്നേരം സ്റ്റെല്ല അവളുടെ നടത്തം കഴിഞു വന്ന സമയം  ചായകുടിക്കിടയിൽ അവൾ ആയിട്ട് ഇല്ല വിശേഷങ്ങളും പങ്ക് വച്ചപ്പോൾ പിന്നെ ആൽബി അധികം ഒന്നും ചോദിക്കാൻ പോയില്ല…

Leave a Reply

Your email address will not be published. Required fields are marked *