അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

” ആം ആൽബി ഞങ്ങൾ രണ്ട് പേരെ ഉള്ളു..! സൈറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് 10 മിനിറ്റ് എത്താറായി..!! ”

” ശരിയടി പെണ്ണേ ഞാൻ വിളിക്കാം..!! ” അതും പറഞ്ഞു ആൽബി ഫോൺ വെച്ചു.

കാർ പിന്നെയും മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ശിവ കുറച്ചു സമയം അടുപ്പിച്ചു മിണ്ടാതിരുന്നത് സ്റ്റെല്ല ശ്രെദ്ധിച്ചു..

” ശിവ..!! എന്നോട് ദേഷ്യമായൊ..? ”

” എയ്.. അതൊന്നും ഇല്ല ഐ റെസ്‌പെക്ട് യുവർ ചോയ്സ്..!! പിന്നെ നീ ആയിട്ട് എന്നെ ആഗ്രഹിച്ചാൽ നോക്കാം എന്ന് പറഞ്ഞില്ലേ അപ്പോ എനിക്ക് ചാൻസ് ഉണ്ട്.. ”
ശിവ അവന്റെ സ്വഭാവികമായ ചിരിയൊടെ അവൾക്ക് മറുപടി നൽകി.

” നീ നന്നാവൂലല്ലേ ശിവ..!! ”
സ്റ്റെല്ല ദേഷ്യവും നാണവും കലർന്ന സ്വരത്തിൽ അവനെ കൃത്രുമ ദേഷ്യത്തോടെ നോക്കി.

” അങ്ങനെ പെട്ടെന്നു മറക്കാൻ പറ്റിയ ഒരു പെണ്ണല്ല നീ..!! ”
ശിവ അതും പറഞ്ഞ് കാർ മുന്നോട്ട് എടുത്ത് കൊണ്ട് പോയി

സൈറ്റിൽ എത്തിയ ഉടനെ സ്റ്റെല്ല സൂപ്പർ വൈസർസിനെ കാണാൻ ആയി അകത്ത് കയറി..
ശിവ ഒരു സിഗരറ്റ് കത്തിച്ചു മാറി നിന്നു ഭഗത്തിന്റെ നമ്പർ ഡയൽ ചെയ്തു…
” ഹേലോ.. ചേട്ടാ..!! ”

” ആം.. ഭഗത്ത് നീ ഒരു കാര്യം ചെയ്യണം.. സ്റ്റെല്ലയുടെ ഹസ്ബൻഡ് ആൽബിനെ പറ്റി ഒന്ന് അന്വേഷിക്കണം.. പറ്റുന്നത്ര ഡീറ്റെയിൽസ് വേണം ”

” അത് ഒപ്പിക്കാം ചേട്ടാ..!! പെട്ടെന്ന് എന്താ അവനെ പറ്റി ? ”
ശിവയുടെ പെട്ടെന്ന് ഉള്ള ആവശ്യത്തിൽ ഭഗത്തിനും ചെറിയ കൺഫ്യൂഷൻ കുടുങ്ങി.

” സ്വർണ്ണ മത്സ്യം പൂർണ്ണമായും ഇരയിൽ കുടുങ്ങിയില്ല.. ചൂണ്ടയെ ഒന്ന് കൊതിപ്പിച്ചു വീണ്ടും വഴുതി പോയി ഇത്തവണ ഇരയെ ഒന്ന് മാറ്റി ഇട്ട് നോക്കാം..!! നീ ആൽബിന്റെ ഡീറ്റെയിൽസ് തപ്പി എടുക്ക് “

Leave a Reply

Your email address will not be published. Required fields are marked *