മൂന്നാം നിലയിലേക്ക് എത്തിയതും അവിടെ ശിവയുടെ ആളുകൾ ഒരാളെ പുറകോട്ട് കൈ ചേർത്ത് പിടിച്ചിരിക്കുന്നു ആ വ്യക്തിയുടെ മുഖത്തുകൂടി കട്ട ചോര ഒലിച്ച് ഇറങ്ങുന്നുണ്ടായിരുന്നു….!!
ശിവ അയാൾക്ക് മുന്നിലേക്ക് നടന്നടുത്തു “എന്റെ പ്രോപ്പർട്ടി തകർക്കുമ്പോൾ നീ ഓർക്കണമായിരുന്നു എനിക്ക് തേടി വരാൻ പറ്റാത്ത അത്ര ദൂരത്ത് അല്ല നീ എന്ന് ”
” ത്ഫൂ…!! ”
ശിവ പറഞ്ഞു തീർത്തതും അയാൾ വായിലെ ചോര ശിവക്ക് നേരെ തുപ്പി.
” പന്ന തായോളി…!! ”
ഒരു മുഴു തെറിയോടൊപ്പോം കയ്യിലെ ബാറ്റ് ശിവ ആഞ്ഞ് വീശി…!!
രണ്ടു വശങ്ങളിലും തല ഉയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്ക് നടുവിലൂടെ ആ ലക്ഷ്വറി വാഹനങ്ങൾ തിരിച്ച് ശിവയുടെ ആഡംബര റിസോർട്ട് ലക്ഷ്യമാക്കി സാവധാനം ഓടിക്കൊണ്ടിരുന്നു..
” ഭഗത് നമ്മുടെ പിള്ളേരെ കുറച്ച് ദിവസം ഇവിടെ തന്നെ നിർത്തണം.. ഇനി ഒരു പ്രശ്നം ഉണ്ടായാൽ നമ്മളെല്ലാം കൊണ്ടും തയ്യാറായിരിക്കണം ”
” ശരി ചേട്ടാ ഞാൻ ചെയ്യാം ”
ശിവയുടെ ആഞ്ജക്ക് ഭഗത്ത് മറുപടി നൽകി.
” ഇതുവരെയും ആർക്കും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നല്ലൊ.. ഇത്ര പെട്ടെന്ന് ഇവന്മാർക് ചൂട് കയറാൻ കാരണം എന്താണ്.?? ”
ശിവ കയ്യിലെ ചോര ടവ്വൽ കൊണ്ട് തുടച്ചു മാറ്റി പിന്നെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു.. ആഞ്ഞു വലിച്ചു.
” നിലവിൽ ഈ പ്രദേശത്ത് ലോക്കൽ മാഫിയ സ്ട്രോങ്ങ് ആണ്.. അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എന്തും ആകാം എന്നായി…!! ക്വാലാലം പൂരിലെക്ക് പോലീസ് കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത് കൊണ്ട് ഇപ്പോൾ ജോർജ് ടൗണും മെലാക്കയും ആണ് ഗ്യാങ്ങ് ആക്ടിവിറ്റിക്ക് കൂടുതൽ സേഫ്.. “