അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

ചെറിയ ഭയത്തോടെയും എന്നാൽ പ്രതീക്ഷയോടെ അവൾ മുന്നോട്ട് നടന്നുവെങ്കിലും ആ പരിസരത്ത് എവിടെയും തന്നെ അവൾക്ക് ശിവയെ കാണാൻ സാധിച്ചിരുന്നില്ല…

സൈഡ് ബാഗ് തനിക്ക് ചേർത്ത് പിടിച്ച് അവൾ മുന്നോട്ടു നടന്ന് തന്റെ സ്കൂട്ടിക്കെടുത്ത് എത്തി..
വാഹനമെടുത്ത് മുന്നോട്ട് പോകുന്നതിനു മുന്നായി റിയർ വ്യൂ മീറ്ററിൽ കൂടി കാർ പരിസരം ഒന്നുകൂടി നിരീക്ഷിച്ച ശേഷം അവൾ വണ്ടിയെടുത്ത് മുന്നോട്ടു പോയി….!!

നേരെ ഡേയ് കെയറിൽ പോയിട്ട് കുഞ്ഞിനെ കൂട്ടിയപ്പോഴും അവളുടെ ചിന്തകൾ മറ്റൊരു സ്വപ്ന ലോകത്ത് ആയിരുന്നു…

വൈകുന്നേരം ആൽബി എത്തിയപ്പോഴേക്കും അവൾ കുഞ്ഞിനേയും കൊണ്ട് നടക്കാൻ ഇറങ്ങിയിരുന്നു…
ഇലക്ട്രോണിക് സിറ്റിയുടെ തെരുവൊരങ്ങളിൽ കൂടി കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടക്കുമ്പോഴും വല്ലപ്പൊഴും മുന്നിലേക്ക് വരുന്ന കറുത്ത ബിഎംഡബ്ല്യു അവളിൽ ചെറിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു….

അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഇതുവരെ ശിവയെ കൺമുന്നിൽ കണ്ടിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇത്രയും ധൈര്യത്തോടെ നിൽക്കുന്നത്…!!

വൈകുന്നേരത്തെ നടത്തും പൂർത്തിയാക്കി തിരിച്ചെത്തിയപ്പോഴേക്കും ആൽബിനെത്തി കഴിഞ്ഞിരുന്നു.. പതിവുപോലെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് അന്നേ രാത്രിയും കഴിഞ്ഞു പോയി…!!

അതിനു ശേഷം രണ്ടും മൂന്നും ദിവസങ്ങൾ മുന്നോട്ട് കടന്ന് പോയി കൊണ്ടിരുന്നു..!!

ഓരോ ദിവസവും അവൾ ചെറിയ ഭയത്തോടെയും ആശങ്കയോടെയും ആണ് ഓഫീസിൽ വന്നിരുന്നത് എങ്കിലും ശിവയെ അവിടെ എങ്ങും കാണാതിരുന്നത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *