” ഹാപ്പി ആണോ..?? ”
നിറഞ്ഞ കണ്ണുകളോടെ സ്റ്റെല്ല അവന്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു…
” യെസ്..!! സോ ഹാപ്പി.. നീ ഇന്ന് പവർ അല്ലായിരുന്നോ..?? ”
” താങ്ക്യു മൈ ഡിയർ കെട്ട്യോൻ..!!”
അവന്റെ ചുണ്ടിലേക്ക് അവൾ അമർത്തി ചുംബിച്ചു.
പിറ്റേന്ന് വളരെ നേരത്തെ തന്നെ സ്റ്റെല്ല എഴുന്നേറ്റ് വീട്ടിലെ കാര്യങ്ങൾ ചെയ്ത് തീർത്തിരുന്നു..
പതിവുപോലെ കുഞ്ഞിനെ ഡേയ് കെയറിൽ കൊണ്ട് വിടാൻ ആൽബിയെ ഏൽപ്പിച്ച ശേഷം ഓഫീസിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവൾ..
ആൽബി കൊണ്ട് വിടുകയും താൻ കൂട്ടി കൊണ്ട് വരികയും ചെയ്യുന്നതിനാൽ അന്ന മോൾ അധിക സമയം ഡേയ് കെയറിൽ ഇരിക്കാറില്ല..!!
ഓഫീസിലേക്ക് വന്ന് കയറിയപ്പോഴേക്കും അവളുടെ നെഞ്ചിടിപ്പ് പതിയെ ഉയർന്ന് തുടങ്ങി…
അന്നത്തെ കണ്ടുമുട്ടലിനു ശേഷം ഇന്ന് ചിലപ്പോൾ ഏത് നിമിഷവും ശിവയെ കണ്ടേക്കാം….!!
‘ കോളിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നതിനാൽ ശിവയുടെ ഭാഗത്തുനിന്നും തനിക്ക് ഇത് വരെ കോൺടാക്ട് ഒന്നും ഉണ്ടായിട്ടില്ല…’
‘ ഇന്നൊരു പക്ഷേ നേരിട്ട് കണ്ടേക്കാം എന്താണെങ്കിലും മുന്നോട്ടു തന്നെ.. നേരെ ഓഫീസിലേക്ക് വന്നുകയറി പതിവുപോലെ വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷായി അവൾ തൻറെ ക്യാബിനിൽ ഇരിപ്പുറപ്പിച്ചു ‘
കോർപരെറ്റിന്റെ പല വിധ തിരക്കുകളുമായി സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു ‘കണ്ടുമുട്ടരുത് ‘ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എങ്കിലും ഇടയ്ക്ക് ചുറ്റുപാടും ശിവ ഉണ്ടോ എന്ന് അവൾ ശ്രെദ്ധിച്ചിരുന്നു…