മീനാക്ഷിയുടെ അത്ര തന്നെ നിറമുണ്ട്, ഗോതമ്പു തളിരിന്റെ നിറമാണോ അവൾക്ക്? അല്ലാ ബട്ടർസ്കോച്ച് ഐസ് ക്രീമിന്റെ നിറം എന്ന് ഞാൻ മനസ്സിൽ ഓർത്തു… അവളുടെ മുഖത്തു ആരോടെന്നു ഇല്ലാത്ത ഒരു അമർഷമുണ്ടായിരുന്നു ആ മുഖഭാവം അവുളുടെ ചുമന്ന കവുളുകളിലെ നുണക്കുഴികൾ എടുത്തു കാട്ടി…
കണ്ണുകൾ എഴുതാത്തെ തന്നെ നല്ല നീളമുള്ള കൺപീലികലുള്ള അവളുടെ കണ്ണുകൾക്ക് ഉള്ളിൽ കരിവർണ്ണ കൃഷ്ണ്ണമണികൾ ഓടി കളിച്ചു നടന്നു, മുടിയിഴകൾക്കു ഇടയിലൂടെ അവളുടെ ചെവിയും അതിൽ കിടക്കുന്ന വെള്ളി നക്ഷത്ര കമ്മലുകളും ഞാൻ കണ്ണുകൊണ്ടു ഒപ്പി എടുത്തു…
ഒതുങ്ങി കൂർത്ത ചെറിയ മൂക്കിനു താഴെയായി രക്തശ്രേഷ്ടമായ ചെഞ്ചുണ്ടുകൾ, അവളുടെ പിറുപിറപ്പിനു അനുസരിച്ച് അടുക്കുകയും അകലുകയും ചേയ്യുന്ന ചുണ്ടുകൾക്ക് ഇടയിൽ നിന്നും മുല്ലമൊട്ടുപോലെയുള്ള വെളുത്ത പല്ലുകളുടെ കീഴ്ഭാഗവും കാണാം, അവളുടെ താടിഎല്ലിന്റെ ആകൃതിയും എടുത്തു തന്നെ കാണാം…
പാവാടയുടെ എലാസ്റ്റിക് തുടങ്ങുന്നിടംവരെ ഇറക്കമുള്ള ഒരു കടുംനീല ബ്ലൗസും കാൽപാതം വരെ നീളമുള്ള കടുംനീല പാവാടയുമാണ് അവളുടെ വേഷം, അവൾ പാവാട നിലത്തു ഒരയാതെ ഒരൽപ്പം ഉയർത്തി പിടിക്കുമ്പോൾ അവളുടെ കാൽപാതവും അതിൽ ഒരു പാമ്പിനെ പോലെ ചുറ്റി കിടക്കുന്ന വെള്ളി കൊലിസും കാലിലെ റോസ് വള്ളി ഉള്ള റബ്ബർ ചെരുപ്പും നോക്കി ഞാൻ അവിടെ ഇരുന്നു…
ഒരു നിമിഷം കൊണ്ടുതന്നെ ഞാൻ എന്റെ 20 വയസ്സ് ആയിസ്സിൽ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി ഇവളാണെന്ന് ഉറപ്പിച്ചു, ഇവളുടെ അടുത്തെങ്കിലും ഭംഗിയുള്ള ആരെയും എനിക്കു ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല…