ആദി:അങ്ങനെയാ സ്നേഹം ഉള്ള ഭർത്താക്കന്മാർ..അല്ലമ്മേ..അമ്മായിമ്മക്കു പണി എടുത്ത് നടു ഒടിപ്പിക്കാൻ ആണോ ഇവളെ ഞാൻ കെട്ടികൊണ്ട് വന്നേ..
ഷീല:ഞാനായിട്ട് ഇവിടെ വല്യ പണി ഒന്നും അവളെ കൊണ്ട് എടുപ്പിക്കാറില്ല. ഇനി നീ അവളെ വിളിച്ചോണ്ട് പോയി പണിയെടുപ്പിച്ചു അവളുടെ നടു ഓടിക്കാതിരുന്ന മതി.
ചുണ്ടക്ക കൊടുത്ത് മത്തങ്ങാ വാങ്ങിയ പോലെ ആയി ആദിയുടെ അവസ്ഥ.അമ്മയുടെ അപ്രതീക്ഷിതമായ മറുപടിയിൽ പതറി പോയ അവൻ പാത്തുവിനെ നോക്കിയപ്പോ അവളും തലക്കു കൈ വെച്ച് നിക്കുന്നു.
അമ്മയോട് പറഞ്ഞു ജയിക്കാൻ ഞാൻ ഇല്ല എന്ന് പറഞ്ഞു ഒറ്റ വിടീലായിരുന്നു ആദി റൂമിലോട്ട്.
അടുക്കളയിലോട്ട് ചെല്ലാൻ തോന്നിയ നിമിഷത്തെ പഴിച്ചു അവൻ കട്ടിൽ തന്നെ കിടന്നു. അമ്മ കുറിക്കു കൊള്ളുന്ന മറുപടികളുടെ ആശാട്ടി ആണെങ്കിലും അവനോടിങ്ങനെ പറയുമെന്ന് ആദി ഒട്ടും കരുതിയില്ല.
*****************************************************************************************************************************************************************************************************
ഷീല: ദേ പോണു നിന്റെ കെട്ടിയോൻ വാണം വിട്ട പോലെ. ഹ ഹ ഹ..
പാത്തു :അമ്മ എന്തിനാ ഏട്ടനോട് അങ്ങനെ ഒക്കെ പറയാൻ പോയെ ?
അവളുടെ സംസാരത്തിൽ പരിഭവത്തിന്റെ ലാഞ്ചന മനസിലാക്കിക്കൊണ്ട്
ഷീല:ഓഹ്.. കെട്ട്യോനെ പറഞ്ഞപ്പോ അവൾക്കു കൊണ്ടു..
പാത്തു മറുപടി ഒരു ചിരിയിൽ ഒതുക്കി.
ഷീല:ഹ്മ്മ്.. പൊക്കോ.. ബാക്കി ഞാൻ അരിഞ്ഞു വെച്ചോളാം.. അവൻ കാത്തു നിന്നു മുഷിഞ്ഞിട്ടുണ്ടാവും.. ഹഹഹ