സോപ്പൊക്കെ തേച്ചു നല്ലൊരു തേവാരം തന്നെ നടത്തിയപ്പോൾ പതിയെ മനസിന് പുത്തൻ ഉണർവ് ലഭിച്ചതിന്റെ ഊർജം അവനുള്ളിൽ നുരഞ്ഞു പൊങ്ങി.
ഡ്രെസ്സൊക്കെ മാറി കുറച്ചു നേരം അമ്മയോടും പാത്തുവിനോടും കുശലം പറഞ്ഞിരിക്കാൻ അവൻ അവരുടെ പ്രിയപ്പെട്ട സ്പോട് ആയ അടുക്കളയിലേക്ക് തന്നെ വെച്ച് പിടിച്ചു.
******************************************************************************************************************************************************************************************************
അതെ സമയം അടുക്കളയിൽ,
ഷീല :ഡീ.. നീ എന്തോ ആലോചിച്ചോണ്ട് നിക്കുവാ…. കുറേ നേരമായി ഞാൻ നോക്കികൊണ്ട് നിക്കുവാ…പെണ്ണ് ഈ ലോകത്തൊന്നുമല്ല
നാണത്തിൽ പൊതിഞ്ഞ ചെറിയ ചിരിയോടെയാണ് അവർ അത്രയും പറഞ്ഞു നിർത്തിയത്.
പാത്തു :എന്റമ്മേ… ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എങ്ങും പോയിട്ടില്ലേ…
കയ്യെടുത് തൊഴുത്കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു..
അവളുടെ തൊഴുതുകൊണ്ടുള്ള നിൽപ്പ് കണ്ടപ്പോൾ ഷീലക്കും ചിരിയടക്കാനായില്ല.അവർ ഇരുവരും പരസ്പരം നോക്കി ചിരിച്ഛ് തിരികെ പണികളിലേക്ക് തിരിയുമ്പോളാണ്
“എന്താണ് ശ്രീമതികളെ വല്യ തമാശയെന്തോ പൊട്ടിച്ച മട്ടുണ്ടല്ലോ ”
സംസാരമദ്ധ്യേ ആദിയുടെ വരവ്.
അവനെ കണ്ടതോടെ പെണ്ണുങ്ങളുടെ കണ്ണുകൾ വിടർന്നു. ഒരു കണ്ണിൽ പതിയോടുള്ള അനന്തമായ സ്നേഹത്തിന്റെ തിരയിളക്കവും മറ്റേതിൽ പുത്രനോടുള്ള അകമഴിഞ്ഞ വാത്സല്യത്തിന്റെ ശേഷിപ്പുമായിരുന്നു.
ആദി ഇരുവരുടെയും നടുക്കൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ ഇടതു കൈ പാത്തുവിന്റെ വലതു കയ്യോട് കോർത്തു പിടിച്ചു വലതു കൈ നീട്ടി അവന്റെ അമ്മയെ തോളോട് ചേർത്ത് പിടിച്ചു ആരോടെന്നില്ലാതെ ചോദിച്ചു
“ആർക്ക് വേണം എന്റെ ഉമ്മ ആദ്യം ”
പെട്ടന്ന് തന്നെ ചിരിച്ചു കൊണ്ട്