പാത്തു :ഇന്നാ ഏട്ടാ ചായ..
അവൻ അവളിൽ നിന്നും ചായ വാങ്ങി.
മൂന്ന് ദിവസത്തെ വേർപിരിയലിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച തന്നെ ഉത്തമയായ ഭാര്യയുടെ കടമകൾ നിർവഹിച്ചുകൊണ്ടായതിലുള്ള അഭിമാനം അവളുടെ കണ്ണുകളിൽ അവൻ വായിച്ചെടുത്തു.മൂന്നു ദിവസം തരാനാവാതെ പോയ പ്രണയത്തിന്റെയും കരുതലിന്റെയും കുഞ്ഞു മേഘം ഒരിക്കലും നിലക്കാത്ത വർഷമായി പെയ്തൊഴുക്കാൻ അവൾ കൊതിച്ചുവെങ്കിലും തൊട്ടരികെ തന്നെ അച്ഛൻ ഇരിപ്പുണ്ടനുള്ള യദാർഥ്യം അവളിൽ ആത്മ നിയന്ത്രണത്തിന്റെ ചങ്ങലയായി.
തന്നിലേക്ക് ഇരച്ചു കയറിയ പ്രണയത്തിന്റെ,കാമത്തിന്റെ കൊടുങ്കാറ്റിനെക്കുറിച്ചോർത്തു അതിനെ പിടിച്ചു കെട്ടാൻ ഈ ഭൂമിയിൽ താൻ അനുവാദം കൊടുത്തിട്ടുള്ള ഒരേയൊരു പുരുഷനെക്കുറിച്ചോർത്തു അവളുടെ മുഖത്ത് വിരിഞ്ഞ നാണം അവനു സമ്മാനമായി നൽകി അവൾ അവരുടെ ബെഡ് റൂമിലേക്ക് മടങ്ങി പോയി.
ചായ കുടിച്ചുകൊണ്ടരിക്കുമ്പോളാണ് അശരീരി പോലെ ആ വാക്കുകൾ അവന്റെ കാതിൽ വന്നു പതിച്ചത്.
“നോക്കിയും കണ്ടും മതി എല്ലാം….”
എന്താണ് അച്ഛൻ ഉദ്ദേശിച്ചത് എന്ന് മനസായിലാവാതെ നിന്ന ആദിയോട്,അച്ഛൻ കണ്ണുകൊണ്ട് ടീവിയിലേക്ക് നോക്കാൻ പറഞ്ഞു.ടീവിയിൽ ബ്രേക്കിങ് ന്യൂസ്….
“റിയൽ എസ്റ്റേറ്റ് മാഫിയ:പിന്നിൽ വമ്പന്മാർ”
അപ്പോൾ മാത്രമാണ് ആദി അത്രേം നേരം മുഴങ്ങി കേട്ടുകൊണ്ടിരുന്ന കാഹളം അവനുൾപ്പെടെയുള്ളവർക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെതായിരുന്നെന്നു തിരിച്ചറിഞ്ഞത്. മാധ്യമങ്ങളുടെ അടുത്ത ഇര തങ്ങൾ ആണെന്ന തിരിച്ചറിവ് അവന്റെ ശ്രെദ്ധ ടീവിയിലേക്ക് കൂടുതൽ ആകർഷിച്ചു.