ഞാൻ : ടീച്ചറിനെ പോലെ ഒരാളെ ഇങ്ങനെ ബൈക്കിൽ ഒക്കെ കൊണ്ട് പോകാൻ പറ്റിയത്
ടീച്ചർ : ഓഹോ.. എന്നിട്ട് സർ എന്ത് പറഞ്ഞു
ഞാൻ : ഒന്നും പറഞ്ഞില്ല..
ടീച്ചർ : നിനക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ..
ഞാൻ : എന്തിനാണ്.. കിങ്ങിണി കുട്ടിയുമായി പോണത് ഇഷ്ടം ആയോണ്ടാല്ലേ ഇപ്പോൾ രണ്ട് വണ്ടിയിൽ ആയിട്ടും വിളിക്കണത്..
ടീച്ചർ : മ്മ്…
ഇത് കേട്ടപ്പോൾ ടീച്ചർ ചിരിക്കുന്നത് ആ മിററിൽ കൂടി എനിക്ക് കാണാമായിരുന്നു.. അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഞാൻ എന്റെ വീടെത്തി… ടീച്ചർ വീടെത്തും വരെ ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.. പിന്നെ പതിയെ ഫ്രീ ആകുമ്പോൾ ഞങ്ങൾ ഫോൺ വിളിക്കാൻ തുടങ്ങി… കോളേജിൽ പൊക്കും ഒരുമിച്ച് തന്നെ ചിലപ്പോൾ ബൈക്കിൽ, കാറിൽ ഒക്കെ ഞങ്ങൾ പോയി..
ഞങ്ങൾ വീണ്ടും ഒരുപാട് അടുത്തു…
ആ ഇടയ്ക്കാൻ ഞാനും എന്റെ ചേട്ടനും കൂടി ഒരു ടാറ്റൂ ചെയ്തത്.. എന്റെ സോയ്ക് സൈൻ ആണ് ഞാൻ ടാറ്റൂ ചെയ്തത്.. കാൻസർ ആണ് എന്റെ സൈൻ.. ഞണ്ടിന്റെ ടാറ്റൂ ഞാൻ ചെയ്തു…. അതൊക്കെ ഞാൻ പിക് എടുത്തു ഉമ്മയ്ക്കും ശ്രീക്കും കുഞ്ചുനും പിന്നെ എന്റെ കിങ്ങിണി ടീച്ചർക്ക് ഒക്കെ അയച്ചു കൊടുത്തു.. അടുത്ത ദിവസം കോളേജിലേക്കുള്ള യാത്രയിൽ ടീച്ചർ എന്റെ ടാറ്റൂ പിടിച്ചു നോക്കി.. ടീച്ചറിന് ഒരു ടാറ്റൂ ചെയ്യണം ഒന്നു പരിചയപ്പെടുത്തി കൊടുക്കാമോ എന്നൊക്കെ ചോതിച്ചു.. ഞാൻ എല്ലാം സെറ്റ് ചെയ്തു കൊടുത്തു… ഒരു ശനിയാഴ്ച അപ്പോയിന്മെന്റ് കൊടുത്തു.. രാവിലെ ടീച്ചർ എന്നെ വിളിച്ചു