ഇത് കേട്ടപ്പോൾ എന്റെ മുഖം അങ്ങ് മാറി.. ദേഷ്യവും വിഷമവും.. ഞാൻ അതൊക്കെ ഉള്ളിൽ അടക്കിപിടിക്കാൻ ശ്രെമിച്ചു പക്ഷെ എങ്കിലും ആ ദേഷ്യം ഇടയ്ക്ക് പൊങ്ങി വരുന്നുണ്ട്..
ഞാൻ : എന്തെ?
ടീച്ചർ : ഒന്നൂല്ല
ഞാൻ : ഞാൻ എങ്കിൽ പിന്നെ രാവിലെ പറയാർന്നല്ലോ.. ഞാൻ കാത്ത് കെട്ടി കിടക്കേണ്ട ആവശ്യമില്ലാരുന്നല്ലോ..
ടീച്ചർ : നി എന്തിനാ ദേശിക്കുന്നത്?
ഞാൻ : എനിക്കെന്തിനാ ദേഷ്യം…?.. ചുമ്മാ സമയം കളഞ്ഞോണ്ട് പറഞ്ഞതാ… ശേ..
ടീച്ചർ : എന്ത് ശേ?
ഞാൻ : ഞാൻ കളിക്കാൻ എങ്കിലും പോയേനെ… കോപ്പ് ഇപ്പോൾ അവന്മാർ കളി തുടങ്ങി കാണും
ടീച്ചർ : ഡാ കുറച്ചു അങ്ങ് അടങ് കേട്ടോ..
ഞാൻ : സോറി.. ഞാൻ ആ ദേഷ്യത്തിൽ അങ്ങ് പറഞ്ഞതാ.. സോറി സോറി
ടീച്ചർ : ( ചിരിച്ചു കൊണ്ട് ) പിന്നെ നി തന്നല്ലേ പറഞ്ഞത് നിനക്ക് ദേഷ്യം ഇല്ലാന്ന്…
ഞാൻ : ചേച്ചിക്ക് ആദ്യമേ പറയാർന്നല്ലോ… അല്ല ടീച്ചർക്ക്
ടീച്ചർ : നി ഏതേലും ഒന്നു വിളിക്ക്..
ഞാൻ : എന്ത് വിളിച്ചാലും..
ടീച്ചർ : എന്റെ പൊന്നു ഉണ്ണി… ഞാൻ വെറുതെ പറഞ്ഞതാ.. വണ്ടി എടുക്ക് പോകാം
ഞാൻ : ഇനി എന്റെ കൂടെ വരണ്ട.. പുറത്ത് ബസ് വരും.. കേറി പൊക്കോ..
ടീച്ചർ : കളിക്കാതെ വണ്ടി എടുക്കട കുട്ടാ..
ഞാൻ പിന്നെ കൂടുതൽ ഷോ ഇറക്കാതെ വണ്ടി എടുത്തു.. ടീച്ചർ രാവിലത്തെ പോലെ തന്നെ എന്റെ ബാക്കിൽ കയറി ശൗൽഡറിൽ പിടിച്ചിരുന്നു… ഞങ്ങളുടെ കോളേജിൽ രണ്ട് ഗേറ്റ് ഉണ്ട്.. ഒന്നു നേരെ മെയിൻ റോഡിൽ ചെല്ലും.. ഒന്നു ഗ്രൗണ്ട് വഴി കറങ്ങി സർവീസ് റോഡിൽ എത്തും.. എനിക്ക് മെയിൻ റോഡ് വഴി ആണ് പോകേണ്ടത് എങ്കിലും ഞാൻ ഒരു കാര്യവും ഇല്ലാതെ വെറുതെ ഗ്രൗണ്ടിന്റെ അടുത്തൂടെ ഉള്ള ഗേറ്റ് വഴി വിട്ടു.. എന്റെ കൂട്ടുകാരന്മാരെ എല്ലാം ടീച്ചർ എന്റെ ബൈക്കിൽ ഇരിക്കുന്നത് കാണിക്കാൻ വേണ്ടി ആയിരുന്നു.. ഗേറ്റ് കഴിഞ്ഞതും