അങ്ങനെ ഓരോന്ന് പറഞ്ഞു കോളേജ് എത്തി.. തിരിച്ചു കോളേജ് കഴിഞ്ഞു കുറച്ചു നേരം എല്ലാരുമായി കാര്യം പറഞ്ഞു നിന്നപ്പോൾ ആശ ടീച്ചർ വിളിച്ചു.. ടീച്ചർ ഇറങ്ങുക ആണ് വരുന്നില്ലേ എന്ന്.. അങ്ങനെ ഞാൻ എല്ലാരോടും ബൈ പറഞ്ഞു ഇറങ്ങി..
പിറ്റേന്ന് മുതൽ ടീച്ചർ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിക്കും ഞാൻ അപ്പോളേക്കും റെഡി ആയി റോഡിലേക്ക് ചെന്ന് നിക്കും.. ഇതൊരു പതിവായി..
ഒരു ദിവസം റോഡിൽ എന്തോ ആക്സിഡന്റോ എന്തോ ഉണ്ടായി അന്ന് നല്ല തിരക്ക് ആയിരുന്നു ടീച്ചർ ആ തിരക്കിന്റെ ഇടയിലൂടെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടിയത് കാരണം ടീച്ചറെ മാറ്റി ഞാൻ കാർ എടുത്തു.. പിന്നെ തൊട്ട് ഞാൻ കേറുമ്പോലെ ഡ്രൈവിംഗ് സീറ്റ് ഒഴിഞ്ഞു തരും…പിന്നെ പിന്നെ ആ കാറിന്റെ കീ വരെ എന്റെ കൈയിൽ ആണ്.. കോളേജ് kazhiyumbol ടീച്ചർ എന്നെ വിളിക്കും.. ഞാൻ ചെല്ലുന്നത് വരെ പാവം അവിടെ കാത്തു നിക്കും.. നിന്നെങ്കിൽ അല്ലെ പറ്റു കീ എന്റെ കൈയിൽ ആണല്ലോ..
ഒരു ദിവസം ടീച്ചർ നേരുത്തേ വന്നു.. ഏകദേശം 45 മിനിറ്റ് മുന്നേ വന്നു.. വീട്ടിൽ എല്ലാരും എവിടെയോ പോണു അതുകൊണ്ട് നേരുത്തേ ഇറങ്ങി എന്ന്.. ഞാൻ ഒരുങ്ങി ഇല്ലേൽ ടീച്ചർ അങ്ങ് പോകാം എന്ന് പറഞ്ഞു.. ഞാൻ നിർബന്ധിച്ചപ്പോൾ ടീച്ചർ വെയിറ്റ് ചെയ്യാമെന്നായി.. പിന്നെയും നിർബന്ധിച്ചപ്പോൾ കാർ പുറത്തിട്ടു ടീച്ചർ എന്റെ വീട്ടിലേക്ക് കയറി.. അമ്മയൊക്കെ ആയി സംസാരിച്ചു.. ടീച്ചർ വെയിറ്റ് ചെയ്യുന്ന കാരണം ഞാൻ ബ്രേക്ക് ഫാസ്റ്റ് പൊതിഞ്ഞെടുക്കാൻ അമ്മയോട് പറഞ്ഞു.. സമയമുണ്ടല്ലോ കഴിച്ചിട്ട് വന്നാൽ മതി എന്നായി ടീച്ചർ..