പിന്നെ പഴയ പോലെ collegeum പ്രൊജക്റ്റും ഒക്കെ ആയി മുന്നോട്ട് പോയി…..
ഒരു ദിവസം ഉമ വിളിച്ചു..
ഉമ : hello ഏട്ടായി
ഞാൻ : പറ മോളെ
ഉമ : എന്തെടുക്കുവാ എന്റെ പൊന്നു
ഞാൻ : ചായ കുടിക്കുന്നു…. നീയോ
ഉമ : ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുന്നു
ഞാൻ : എവടെ പോണു
ഉമ : ഞാൻ അങ്ങോട്ട് വരുവാ.. എന്റെ ഉണ്ണി ഏട്ടന്റെ കൂടെ നിക്കാൻ
ഞാൻ : ശെരിക്കും..
ഉമ : മ്മ്.. എന്താ വരണ്ടേ?
ഞാൻ : പിന്നെ വരണം…
ഉമ : വരണ്ടാന്നു പറഞ്ഞാൽ കൊല്ലും ഞാൻ…
ഞാൻ : പെട്ടന്നെന്തു പറ്റി..
ഉമ,: അമ്മ ഇപ്പോൾ ok ആയി.. പിന്നെ അച്ഛനു തൃശൂർ എന്തോ മീറ്റിംഗ്.. അവിടെ അമ്മയുമായി പോകുന്നു.. 2 വീക്സ് അവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ കാണിച്ചിട്ട് വരൂ… ഇവിടെ വന്നിട്ട് കുറെ നാളായില്ലേ.. അതുകൊണ്ട് ഞാൻ വീട്ടിലേക്ക് വരാം എന്ന് കരുതി അപ്പോൾ അല്ലെ അമ്മ ഏട്ടന്റെ വീട്ടിൽ ആണ് എന്ന കാര്യം ഓർത്തത് സൊ 2 ഡേയ്സ് അവിടെ നിക്കാം എന്നിട്ട് വീട്ടിലോട്ട് പോകാം
ഞാൻ : നല്ല കാര്യം.. നാളെ എപ്പോൾ എത്തും..?
ഉമ : അതൂടി പറയാനാ വന്നത്.. എന്റെ വണ്ടി അവിടെ ഇരിക്കുവല്ലേ… ഇവിടെ അച്ഛനും. അമ്മയും പോകാൻ വൈകിട്ടാകും.. അപ്പോൾ ഒരു 7 മണി കഴിയുമ്പോൾ എന്നെ ഒന്നു വിളിക്കാൻ വരാമോ..
ഞാൻ : പിന്നെന്താ.. ഞാൻ വരാല്ലോ
ഉമ : എങ്കിൽ ok.. പിന്നെ വിളിക്കാം
ഞാൻ : ok….
അങ്ങനെ ഫോയും കട്ട് ചെയ്തു.. എന്നത്തേയും പോലെ വിളിയും ചാറ്റിങ്ങും ഒക്കെ ആയി ആ ദിവസവും കഴിഞ്ഞു പോയി..