ശ്രീ : എവിടാർന്നു
ഞാൻ : എല്ലാരും urangyo എന്ന് നോക്കിയതാ
ശ്രീ : എന്നിട്ടോ
ഞാൻ : വീണ ടീച്ചറായിട്ട് കാര്യം പറഞ്ഞതാ.. ഇപ്പോൾ വരാമേ ഞാൻ ഒന്നു മുള്ളിയെച്ചും വരാം..
ശ്രീ : ok വേഗം വരണേ.. വണ്ടി വിടുന്ന്ന് മുന്നേ..
ഞാൻ : മ്മ്
ഞാൻ വീണ്ടും എണീറ്റു മുന്നോട്ട് നടന്നു ജയലക്ഷ്മി എന്നെ കണ്ടതും സോറി ഡാ എന്നർത്ഥത്തിൽ എന്നെ ഒന്ന് നോക്കി.. ഞാൻ ഒന്നും പറയാതെ പുറത്തേക്ക് പോയി.. പുറത്ത് നിന്നു ഞാൻ ശ്രീയെ വിളിച്ചു.. അടുത്ത ഒരു പെട്രോൾ പമ്പ് ഉണ്ട് ടോയ്ലെറ്റിൽ പോകണോ എന്ന് ചോദിച്ചു.. അവൾക്ക് വേണ്ട എന്ന് പറഞ്ഞു.. ഞാൻ പിന്നെ ജയലക്ഷ്മിയേ വിളിച്ചു പുറത്തേക്ക് വാ ടോയ്ലെറ്റിൽ പോകണം എന്ന് പറഞ്ഞു വരാൻ പറഞ്ഞു.. അവൾ എന്തിനാ സോറി എന്നൊക്കെ പറഞ്ഞു.. വന്നില്ലേൽ ബസ്സിൽ കേറി ഞാൻ അടി തരും എന്ന് പറഞ്ഞപ്പോൾ അവൾ ഇറങ്ങി..
ബസ്സിലെ കിളിയുടെ കൂടെ ചേട്ടാ ഇപ്പോൾ വരാമേ ടോയ്ലെറ്റിൽ പോകണം എന്ന് പറഞ്ഞു പമ്പിലേക്ക് പോയി..
ജയലക്ഷ്മി : ഡാ സോറി..
ഞാൻ : എന്തിന്
ജയലക്ഷ്മി : സോറി
ഞാൻ : ഞാൻ അല്ലെ നിന്റെ കൂടെ വേണ്ടാതെണം പറഞ്ഞത്
ജയലക്ഷ്മി : അത് നി തമാശ പറഞ്ഞതല്ലേ പക്ഷെ ഞാൻ..
ഞാൻ : പക്ഷെ നി..
ജയലക്ഷ്മി : ഒന്നുമില്ല..
ഞാൻ : പറ.. ഇല്ലേൽ സത്യായിട്ടും നി എന്റെ കയ്യീന്ന് മേടിക്കും..
ജയലക്ഷ്മി : ഞാനും ഒരു പെണ്ണല്ലെടാ.. അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.. അതും നി പറഞ്ഞപ്പോൾ പെട്ടന്നൊരുനിമിഷം ഞാൻ എന്തൊക്കെയോ ചിന്തിച്ചു.. സോറി