അന്ന് രാത്രിയിലെ പാർട്ടി കഴിഞ്ഞ്, കുറെ നേരം വൈകി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്. ആരും അറിയാതെ ശാലു ചേച്ചിയാണ് ഡോർ തുറന്നു തന്നത്. അവിടെ നിന്ന് തന്നെ ഡ്രസ്സ് മാറിയത് കൊണ്ട് പേടിക്കാതെ വീട്ടിൽ കയറാൻ പറ്റി. പാർട്ടിയിൽ ഇട്ടിരുന്ന ഡ്രസ്സ് ശാലു കണ്ടിരുന്നെങ്കിൽ എൻ്റെ ജീവിതം മൊത്തം പോയനെ.
ഞങ്ങൾ റൂമിൽ കയറി. ശ്യാമിന് ക്ഷീണം ഉള്ളതിനാൽ പെട്ടെന്ന് കിടന്ന് ഉറങ്ങി. ഞാനും അവിടെ കിടന്നു. പക്ഷേ എൻ്റെ മനസ്സിൽ ഇന്ന് നടന്നതും നാളെ നടക്കാൻ ഇരിക്കുന്ന കാര്യങ്ങളും തമ്മിൽ പിടിവലി ആയിരുന്നു.
ഇന്ന് അവൻ എന്നെ ജോലിക്കാരുടെ മുന്നിൽ ഭാര്യ ആയി പരിചയപ്പെടുത്തി. അവരുടെ മുന്നിൽ വച്ച് ഞാനും അവനും ഉമ്മ വച്ചു. എന്തിന്, കളിക്കാൻ വരെ പോയി. കൂടാതെ ഇപ്പോൾ ഹണിമൂണിന് വരെ പോകാൻ പോകുന്നു. എനിക്ക് ഇത് എന്താ സംഭവിക്കുന്നത്.
“അപ്പോൾ എൻ്റെ മക്കളെ പെറ്റു പ്രസവിക്കാൻ സമ്മതം ആണോ?”
“ആ, ഏട്ടൻ്റെ എത്ര മക്കളെ വേണമെങ്കിൽ ഞാൻ പ്രസവിക്കാം.”
ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. ശ്ശേ, ഞാൻ എന്തൊക്കെ ആണ് പറഞ്ഞത്. അവൻ്റെ കൂടെ 3 വർഷം ആണ് ഞാൻ ജീവിക്കേണ്ടത്. അത് മറന്നു കൂടാ. എന്നാൽ ഈ 3 വർഷം അവനെ വേദനിപ്പിക്കാനും പറ്റില്ല. അപ്പോൾ എന്താ ചെയ്യാ?
ഓരോരോ കാര്യങ്ങൾ ഓർത്ത് ഓർത്ത് ഉറങ്ങി പോയി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹം എൻ്റെ മുന്നിൽ നിൽക്കുക ആയിരുന്നു.
ശ്യാം: ഗീത, ഓർമ ഇല്ലേ. നാളെ ആണ് നമ്മൾ പോകുന്നെ. ടിക്കറ്റ് ഒക്കെ കിട്ടി. ഇപ്പോൾ ഭക്ഷണം കഴിക്കുന്ന സമയത്ത് നീ ഈ കാര്യം അറിയിക്കണം. നമ്മൾ അവരെ അറിയിക്കാതെ പോവരുത്. അങ്ങനെ പോയാൽ പിന്നീട് നീ തന്നെ അവരുടെ ചോദ്യത്തിന് ഉത്തരം പറയണം. അതുകൊണ്ട് നീ ഇപ്പോൾ തന്നെ അവരോട് കാര്യം പറയണം.