ഇനി കഥ ഗീതയുടെ വാക്കുകളിൽ:
ഇവൻ എന്തിനാണ് ഈ രജിസ്റ്റർ ഓഫീസിലേക്ക് വന്നത്? ഇനി കല്യാണം രജിസ്റ്റർ ചെയ്യാൻ ആണോ? ദൈവമേ, ഇവൻ എന്തിനാണ് ഇത് ചെയ്യുന്നത്.
ഞങ്ങൾ അകത്തേക്ക് കയറി. അവിടെ ഒരു ചെയറിൽ ഞങ്ങൾ ഇരുന്നു. കുറെ കാര്യങ്ങൾ അവിടെ ഉണ്ടായ ആളുകൾ ചോദിച്ചു. അതിന് എല്ലാം ഞാൻ ഉത്തരം പറഞ്ഞു.
അവസാനം എന്നോട് കുറച്ചു സർട്ടിഫിക്കറ്റിൽ ഒപ്പ് ഇടാൻ പറഞ്ഞു. ഞാൻ ശ്യാമിനെ നോക്കി. ശ്യാം എന്നെ കൊണ്ട് ഒരു ഭാഗത്തേക്ക് പോയി.
ശ്യാം: ഗീതേ, നീ ഇപ്പോൾ എൻ്റെ ഭാര്യ ആണ്. അത് സമൂഹത്തിൻ്റെ മുന്നിൽ ആണ്. പക്ഷേ എനിക്ക് നിയമത്തിൻ്റെ മുന്നിലും നിൻ്റെ ഭർത്താവ് ആവണം.
ഞാൻ: പക്ഷേ..
ശ്യാം: എനിക്ക് മനസ്സിലായി. നീ ഡിവോഴ്സ് ആയിട്ടില്ല എന്ന് അല്ലെ? നമ്മൾ ഇതിൽ ഒപ്പ് ഇടുന്നതിനോടപ്പം മുന്നത്തെ മാര്യേജ് സർട്ടിഫിക്കറ്റ് വാല്യൂ ഇല്ലാതെ ആവും.
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
ശ്യാം: ഇനി നീ ഇത് ചെയ്യില്ല എന്ന് പറഞ്ഞാൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് നിനക്ക് അറിയാം. അതുകൊണ്ട്..
ഞാൻ ആ സർട്ടിഫിക്കറ്റിൽ എല്ലാം ഒപ്പ് ഇട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എനിക്ക് കുറച്ചു ഡോക്യുമെന്റ് തന്നു. ഇനി മുതൽ ഇതാണ് നിൻ്റെ ഐഡന്റിറ്റി എന്നും പറഞ്ഞു.
ഞാൻ നോക്കുമ്പോൾ അതിൽ എൻ്റെ പേര് “ഗീത ശ്യാം” എന്ന് ആയിരുന്നു. ഞാൻ ആകെ തളർന്നു. എനിക്ക് ഒരു രക്ഷ ഉണ്ടായിരുന്നത് നിയമം ആയിരുന്നു. ഇപ്പോൾ ആ വഴിയും അടഞ്ഞു. നിയമത്തിൻ്റെ മുന്നിൽ ഇപ്പോൾ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണ്.
കഥ ശ്യാമിൻ്റെ വാക്കുകളിൽ: