ഉടനെ അവന്റെ മുഖത്ത് ഒരു വെപ്രാളം ഞാൻ കണ്ടു. “അയ്യോ ആന്റി, ആന്റി വെറുതെ അങ്കിളോട് എന്തെങ്കിലും പറഞ്ഞ് പ്രശ്നമൊന്നും ഉണ്ടാക്കല്ലേ… റൂമിൽ ചിലപ്പോ ചൂട് കാരണം അങ്കിള്‍ പുറത്തേക്ക് പോയതാവും.” ബിബിൻ ഉരുണ്ട് കളിക്കുന്നത് കണ്ടപ്പോ എനിക്ക് ഉള്ളില്‍ ചിരിപൊട്ടി.
“മണ്ടത്തരം പറയാതടാ കഴുതെ. റൂമിൽ ഞാൻ തണുത്ത് വിറച്ചിട്ട് ഷീറ്റ് മൂടിയാണ് കിടന്നത്. ഇച്ചായന് മാത്രം ചൂടെടുത്തോ?”
“അല്ല…. ഓവറായി വെള്ളമടിച്ചാൽ ശരീരം ചൂടാവുന്നു എന്ന് അങ്കിള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട ഞാൻ അങ്ങനെ പറഞ്ഞത്.”
“ശെരി, ശെരി. ദെ ചായ തിളക്കുന്നു, അതൊന്ന് നോക്ക്.” അതും പറഞ്ഞ് ബിബിൻ ചിരകിയ തേങ്ങയുമെടുത്ത് പുട്ടുണ്ടാക്കാൻ തയാറായി.
അന്നേരം മോളും കുളി കഴിഞ്ഞ് വന്നു. ബിബിൻ അവള്‍ക്കും കപ്പിൽ ചായ ഒഴിച്ച് കൊടുത്തു.
അങ്ങനെ എല്ലാം റെഡിയാക്കി കഴിഞ്ഞതും മോളും ബിബിനും കഴിച്ചിട്ട് സ്കൂളും കോളേജിലും പോകുന്നതിന് റെഡിയാവാൻ അവരുടെ റൂമിലേക്ക് പോയി.
അദ്യം മോളും,, കുറച്ച് കഴിഞ്ഞ് ബിബിനും പോയതോടെ എന്റെ ചിന്ത കഴിഞ്ഞ രാത്രിയിലേക്ക് തിരിഞ്ഞു. അന്നേരം ഇച്ചായന്‍ റെഡിയായി വന്നതും ഞങ്ങൾ ഒരുമിച്ച് കഴിക്കാൻ ഇരുന്നു.
“ഇച്ചായന്റെ വെള്ളമടി ഓവറായി പോകുന്നുണ്ട്, കേട്ടോ..” ഞാൻ എന്റെ സങ്കടം പറഞ്ഞു.
“എന്റെ ട്രീസ കുട്ടി, ഞാൻ കൂടുതൽ ഒന്നും കഴിച്ചില്ലടി ചുന്തരിക്കുട്ടി.” ഇച്ചായന്‍ കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ പതിയെ നുള്ളി.
“വെറുതെ പുന്നാരം പറഞ്ഞ് എന്നെ സൊപ്പിടാതെ ഇച്ചായ. ഇച്ചായന്റെ വെള്ളമടി ശെരിക്കും ഓവറായി പോകുന്നുണ്ട്.” ഇച്ചായന്റെ കൈ പിടിച്ചുമാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.