പക്ഷേ വളരെ പെട്ടന്ന് തന്നെ ഞാനും അവനും തമ്മില്‍ ബോണ്ട് ആയി. അവന് പെങ്ങന്മാരില്ലാത്തത് കൊണ്ടാവാം ബിബിൻ എന്നോട് പെട്ടന്ന് അടുക്കാന്‍ കാരണമായത്. എന്നെ അവന് ഭയങ്കര കാര്യമാണ്… എന്നെ അവന് ഭയങ്കര ഇഷ്ട്ടമാണ്. ്
കല്യാണം കഴിഞ്ഞ് ഞാനും ഇച്ചായനും ഒരു മാസം ബിബിന്റെ വീട്ടില്‍ താമസിച്ചു. ബിബിൻ ദിവസവും എന്നോട് പല വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തും തർക്കിച്ചും കൂടുതൽ നേരവും എന്റെ കൂടെ തന്നെ അവന്‍ ചിലവാക്കിയിരുന്നു.
ഇച്ചായന് പണ്ട് തൊട്ടേ ബിബിനെ ഭയങ്കര ഇഷ്ട്ടമാണ്. അവന്റെ ബുദ്ധിയും കഴിവും കാരണം ഇച്ചായന് അവന്റെ മേല്‍ നല്ല ബഹുമാനം പോലുമുണ്ട്. ഇച്ചായന്‍ ഡെല്‍ഹിയില്‍ ജോലിക്ക് കേറിയത് തൊട്ടേ രണ്ടാഴ്ചയ്ക്കൊരിക്കൽ ഇച്ചായന്‍ അവനെ ഡെല്‍ഹിയില്‍ കൊണ്ടുപോയി രണ്ട് മൂന്ന് ദിവസം കൂടെ നിര്‍ത്തുന്നത് പതിവാക്കിയിരുന്നു. എന്നെ വിവാഹം കഴിച്ച് ഇച്ചായൻ എന്നെ ഡല്‍ഹിക്ക് കൊണ്ടുപോയ ശേഷവും ആ പതിവ് തുടർന്നു. ബിബിൻ ഡെല്‍ഹിക്ക് വന്ന് ഞങ്ങളുടെ വീട്ടില്‍ നില്‍ക്കുന്നത് എനിക്കും വളരെ ഇഷ്ടമായിരുന്നു.
അങ്ങനെയാണ് ബിബിനെ ഞങ്ങളുടെ കൂടെ തന്നെ സ്ഥിരമായി നിര്‍ത്താന്‍ ഇച്ചായന്‍ ആഗ്രഹിച്ചത്. ആ ആഗ്രഹത്തെ കുറിച്ച് ഇച്ചായന്‍ എന്നോടും പറഞ്ഞു, എനിക്കും ഇഷ്ടമായിരുന്നു..
ഉടനെ ഇച്ചായൻ കോൾ ചെയ്ത് അവന്റെ അച്ഛനും അമ്മയോടും സംസാരിച്ച് ഇച്ചായന്‍ അനുവാദം വാങ്ങി. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ വിവാഹവാര്‍ഷികം നാട്ടില്‍ ചെന്ന് ആഘോഷിച്ച ശേഷം തിരികെ വരുമ്പോൾ ബിബിനെയും ഞങ്ങൾ കൂട്ടിക്കൊണ്ടു വന്നു.. രണ്ട് മാസത്തിനൊരിക്കൽ ഞങ്ങൾ എല്ലാവരും നാട്ടിലേക്ക് പോയിട്ട് വരാറുണ്ട്. .