പക്ഷേ മോൾക്ക് ശരീരത്തിൽ അങ്ങനെ പറയത്തക്ക മാറ്റങ്ങൾ ഒന്നും കാണാത്തത് കൊണ്ട് ഞാൻ അവനോട് അങ്ങനെ തീരുമാനിക്കാന്‍ എന്താ കാരണമെന്ന് ചോദിച്ചു.
ശരീരത്തിന് വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും അവളുടെ മനസ്സിന് 14 വയസ്സായ കുട്ടിയുടെ പക്വത ഉണ്ടെന്നായിരുന്നു അവന്റെ മറുപടി. അവന്‍ ആ പറഞ്ഞത് സത്യം തന്നെയാണ്.
“ബിബിച്ച എന്റെ ലഞ്ച് ബോക്സ് റെഡിയാക്കി താ ബിബിച്ച.” മോള് ബിബിനോട് ചെന്ന് പറഞ്ഞത് കേട്ട് എനിക്ക് അസൂയ തോന്നി.
എന്റെ സ്വന്തം മോള് ഏതു കാര്യത്തിനും ചെല്ലുന്നത് ആദ്യം അവന്റെ അടുത്തേക്കാണ്, എന്തുണ്ടെങ്കിലും ആദ്യം ബിബിനോട് പറയും. ഞാനും ഇച്ചായനും രണ്ടാങ്കിട. ഒരിക്കലെങ്കിലും ഈ പെണ്ണിന് ആദ്യം എന്നോട് എന്തെങ്കിലും ചോദിക്കുകയും പറയുകയും ചെയ്താൽ എന്താ കുഴപ്പം!!
ബിബിൻ ലഞ്ച് കെട്ടി കൊടുക്കണം, ബിബിൻ ഫുഡ് വാരി കൊടുക്കണം, ബിബിൻ ഹോം വർക്ക് ചെയ്യിക്കണം, കെട്ടിപിടിച്ചുറങ്ങാൻ പോലും ബിബിൻ വേണം…., എന്തിനും ബിബിൻ മാത്രം അവള്‍ക്കുമതി. പിറുപിറുത്തു കൊണ്ട് എന്റെ ജോലി ഞാൻ തുടർന്നു.
ഒടുവില്‍ ജോലി വേഗം തീര്‍ത്ത് മോളും ബിബിനും ഒരുമിച്ചിരുന്ന് കഴിച്ചു. എട്ടരക്ക് ഇച്ചായന്‍ വരുമ്പോ ഞാനും ഇച്ചായനും ഒരുമിച്ച് കഴിക്കുന്നതാണ് ശീലം.
കഴിച്ചുകഴിഞ്ഞ് മോളുടെ ബസ് വന്നതും ഞാനും ബിബിനും അവളെ യാത്രയാക്കി. 8:15ന് ബിബിനും ബൈക്ക് എടുത്തോണ്ട് കോളേജിൽ പോയി.
ഇച്ചായനെ കാണാത്തത് കൊണ്ട് ഞാൻ ഞങ്ങടെ റൂമിൽ പോയി നോക്കി. കുളി കഴിഞ്ഞിട്ട് വെറും ലുങ്കിയും ഉടുത്ത് ഇച്ചായന്‍ ബേഡ്ഡിലിരുന്ന് എന്തോ ആലോചിക്കുന്നത് കണ്ടു.