“ചേല്ല്, എന്റെ ട്രീസ പോയി ഗ്ലാസ്സും ചിപ്സും എടുത്തോണ്ട് വാ.” ഇച്ചായന്‍ എന്നോട് പറഞ്ഞു.
വെള്ളമടിക്കാനുള്ള ആവേശം കണ്ടിട്ട് ഞാൻ നെടുവീര്‍പ്പിട്ടു. വെള്ളമടിച്ചാലും ഇല്ലെങ്കിലും ഇച്ചായന്‍ ഒരിക്കലും ഒരു ഉപദ്രവമല്ലാത്തത് കൊണ്ട് ഇച്ചായനോട് എനിക്ക് ദേഷ്യപ്പെടാൻ കഴിഞ്ഞിട്ടില്ല. എപ്പോഴും എനിക്ക് സ്നേഹം മാത്രമേയുള്ളു.
ഞാൻ എഴുനേറ്റ് ഗ്ലാസും മറ്റും എടുക്കാന്‍ പോയി. വാതിൽ വിട്ട് പുറത്തേക്ക് ചെന്നപ്പോ ബിബിൻ വരുന്നത് കണ്ടു. പക്ഷേ അവന്‍ ഒന്നും മിണ്ടാതെ സ്പീഡിൽ നടന്ന് ഡ്രോയിംഗ് റൂമിലേക്ക് കേറി പോയി.
ഞാൻ ചിപ്സും ഗ്ലാസും തണുത്ത വെള്ളവും കൊണ്ട് കൊടുത്തിട്ട് ബിബിന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നപ്പൊ ബിബിന്റെ കണ്ണുകൾ ഒന്ന് വിടര്‍ന്നു. എനിക്ക് അവനോട് ദേഷ്യം ഇല്ലാത്തത് കൊണ്ടാണ് അവന്റെ അടുത്ത് ഇരുന്നതെന്ന് അവന് മനസിലായത് കൊണ്ടാണ് അവന്റെ കണ്ണുകൾ വിടര്‍ന്നത്. അവനോട് എപ്പോഴെങ്കിലും ദേഷ്യം തോന്നുമ്പൊ ഞാൻ അവന്റെ അടുത്ത് ഇരിക്കാറില്ല.
ഇച്ചായന്‍ വെള്ളമടി തുടങ്ങി. അല്‍പ്പം മാത്രം കുടിക്കുമെന്ന് പറഞ്ഞ ആളാണ്, ഇപ്പൊ നാലാമത്തെ പെഗ് ഒഴിച്ചു വച്ചത്. ഇച്ചായൻ പഴയ കഥകളൊക്കെ പറഞ്ഞു കൊണ്ട് കുടി തുടർന്നു. കുടി നിര്‍ത്തുന്ന ലക്ഷണം ഒന്നും കണ്ടില്ല. ഞാനും ബിബിനും ചിപ്സ് മാത്രം കഴിച്ച് കമ്പനി കൊടുത്തു.
“പുറത്ത് മഴ തകർത്ത് പെയ്യുന്നു, അകത്ത് ഞാൻ തകർത്ത് കുടിക്കുന്നു. എന്തു രസം തണുപ്പത് കുടിക്കാന്‍.” ഇച്ചായന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.