“ഞാൻ തോറ്റു… ഞാൻ തോറ്റു.” ഇച്ചായന്‍ പകുതി ചിരിച്ചു കൊണ്ടും പകുതി സീരിയസ്സായിട്ടും വിളിച്ചു പറഞ്ഞു.
“ഓക്കെ, മൂന്നാമത്തെ റൊണ്ടിലും ഹെലൻ മോള് തന്നെ ജയിച്ചു, അങ്കിള്‍ തോറ്റു.” ബിബിൻ റഫറി പ്രഖ്യാപിച്ചതും മോള് ചിരിച്ചുകൊണ്ട് എഴുനേറ്റ് മാറി.
“എടാ ബിബിനേ, നി ഇവളെ ലേഡി ബ്രൂസ് ലി യായി മാറ്റി, അല്ലേ!” ഇച്ചായന്‍ എഴുനേറ്റ് ലുങ്കി നേരെ ഉടുത്തു കൊണ്ട് ചിരിച്ചു.
എന്തായാലും മോള് വളർന്നു കഴിഞ്ഞ് വലിയ പഠിപ്പിനും ജോലിക്ക് പോയാലും അവളെ എളുപ്പത്തില്‍ ആര്‍ക്കും ഉപദ്രവിക്കാൻ കഴിയില്ലെന്ന ചിന്ത വലിയൊരു ആശ്വാസമായി മാറി. പെണ്ണിന്റെ കൈയും കാലിനും ഇപ്പോഴേ ഭയങ്കര കരുത്താണ്. അഞ്ച് വയസ് തൊട്ടേ എന്നും ബിബിൻ അവളെ കൊണ്ട് ചെയ്യിക്കുന്ന ജോഗിങ്ങും, വ്യായാമങ്ങളും, കരാട്ടെ ട്രെയിനിങ്ങിന്റെ യൊക്കെ ഫലമാണ് ഇതൊക്കെ.
“ഗുസ്തി പിടിച്ചത് മതി. വന്നേ, നമുക്ക് കഴിക്കാം.” ഞാൻ അവര്‍ക്കിടയില്‍ കേറി ചെന്ന് പറഞ്ഞു.
“കഴിക്കാം.” അവർ മൂന്ന് പേരും ഒന്നിച്ച് പറഞ്ഞു. പക്ഷേ ബിബിൻ മാത്രം എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
അങ്ങനെ കഴിച്ച ശേഷം ബിബിനും മോളും റൂമിൽ പോയി. ഞാനും ഇച്ചായനും ഡ്രോയിംഗ് റൂമിൽ ചെന്നിരുന്നു. ഇച്ചായന്റെ വെള്ളമടി ഇവിടെയാണ് നടക്കാറുള്ളത്.
പുറത്ത് മഴയും തുടങ്ങിയിരുന്നു. ഭാഗ്യത്തിന് ഇടി വെട്ടിയില്ല. പക്ഷേ ലക്ഷണം കണ്ടിട്ട് ഇടിവെട്ട് താമസിയാതെ തുടങ്ങുമെന്ന് തോന്നി.
ഇച്ചായന്‍ എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു, “എന്താ നോക്കുന്നേ?”