“അത് സാരമില്ല ആന്റി, പാചകം ചെയ്യാൻ എനിക്ക് ഇഷ്ടമാണെന്ന് ആന്റിക്ക് അറിയില്ലേ!” അവന്‍ പുഞ്ചിരിച്ചു.
അതുകേട്ട് ഞാനും പുഞ്ചിരിച്ചു കൊണ്ട് കുക്കിംഗ്നായി അവന്‍ ഉപയോഗിച്ച ശേഷം കഴിക്കാനായി സിങ്കിൽ ഇട്ടിരുന്ന പാത്രങ്ങള്‍ എല്ലാം ഞാൻ കഴുകി വച്ചു. ശേഷം അവന്‍ ഉണ്ടാക്കിയ നല്ല രുചിയുള്ള ഫുഡ് ഞങ്ങൾ കഴിച്ചു.
കഴിച്ചുകഴിഞ്ഞിട്ട് മൂന്ന് ബാച്ചിനുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാനുള്ള നോട്സ് തയ്യാറാക്കുന്ന തിരക്കിലായി. അതും കഴിഞ്ഞപ്പൊ ട്യൂഷന്‍ കൊടുക്കാന്‍ സമയമായി. ഒരുപാട് നേരം ലാപ്ടോപ്പിൽ നോട്ട്സ് തയാറാക്കി കൊണ്ടിരുന്നത് കൊണ്ട് തലയ്ക്ക് വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു.
അന്നേരം ബിബിൻ എനിക്ക് റൂമിൽ ചായ കൊണ്ടു തന്നു. അപ്പോ ആർത്തിപിടിച്ച് ഞാൻ ആ ചായ വാങ്ങി.
“താങ്ക്സ് ടാ ബിബിനെ. നി എന്റെ ചങ്കാണ്.” പെട്ടന്ന് രണ്ട് പ്രാവശ്യം ഉറുമ്പി കുടിച്ച് തല പെരുപ്പ് മാറിയയപ്പൊ വളരെ സന്തോഷത്തോടെ അവന് നന്ദി പറഞ്ഞു.
എന്റെ സന്തോഷം കണ്ടിട്ട് അവന്റെ മുഖത്ത് ഉണ്ടായ തിളക്കം കാണേണ്ടതായിരുന്നു.
ബിബിൻ അങ്ങനെയാണ്, എല്ലാം അറിഞ്ഞ് ചെയ്യും. വേണ്ട സമയത്ത് അവന്റെ സഹായം എത്തിയരിക്കും.
ഞാൻ ചായ കുടിച്ചിരുന്നപ്പൊ ബിബിൻ എന്റെ അടുത്തിരുന്നിട്ട് ഞാൻ തയ്യാറാക്കിയ നോട്ട്സൊക്കെ നോക്കുന്നുണ്ടായിരുന്നു.
“ആന്റി അടിപൊളിയാണ്. വളരെ പ്രധാനപ്പെട്ടത് തന്നെയാണല്ലോ നോട്ട്സായി തയ്യാറാക്കി വച്ചിരിക്കുന്നത്!!” വിടര്‍ന്ന കണ്ണുകളോടെ അവനെന്നെ നോക്കി അഭിനന്ദിച്ചു.
അവന്റെ അഭിനന്ദനം കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി. എന്റെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി. കാരണം, അത്ര പെട്ടന്ന് ബിബിനിൽ നിന്നും അഭിനന്ദനം ആര്‍ക്കും കിട്ടില്ല. അവന്റെ അഭിനന്ദനം കിട്ടുന്നത് അവാർഡ് കിട്ടുന്നതിന് തുല്യമാണ്.