ശക്തമായ ഇടിവെട്ട് കേട്ടാണ് ഞാൻ ഞെട്ടി ഉണര്‍ന്നത്. മഴയുടെ ശക്തി അല്‍പ്പം ഒന്ന് കുറഞ്ഞിരുന്നു. ഞാൻ എഴുനേറ്റ് ചെന്ന് ഓഫാക്കി വച്ചിരുന്ന മൊബൈല്‍ ഓൺ ചെയ്തു നോക്കി.
“സമയം 12:10 കഴിഞ്ഞോ!”
ഞാൻ വേഗം ബാത്റൂമിൽ കേറി ഒന്ന് ഫ്രെഷായിട്ട് ധൃതിപിടിച്ചാണ് കിച്ചനിൽ പോയത്.
അവിടെ ബിബിനും മോളും ചേര്‍ന്ന് പാചകം ചെയ്യുന്നുണ്ടായിരുന്നു. വെജിറ്റബിള്‍ റോസ്റ്റും, രസവും, മീന്‍ ഫ്രൈയുമാണ് സ്പെഷ്യൽ. ശെരിക്കും ബിബിനാണ് എല്ലാം ഉണ്ടാക്കുന്നത്. വെജിറ്റബിള്‍ റോസ്റ്റ് എങ്ങനെ ഉണ്ടാകണമെന്ന് അവന്‍ മോൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. മോള് അതൊക്കെ ശ്രദ്ധാപൂര്‍വം കേൾക്കുന്നുമുണ്ട്.
ഞാൻ ചെന്നത് അറിയാതെ രണ്ടും പാചകത്തിൽ മുഴുകിയിരുന്നു. കുറച്ചുനേരം ഞാൻ അതൊക്കെ നോക്കി നിന്നു.
ബിബിൻ വളരെ നല്ലോരു കുക്ക് കൂടിയാണ്. അവന് കൈപ്പുണ്യവുമുണ്ട്. അവന്‍ ഉണ്ടാക്കുന്ന ഏത് ആഹാരത്തിനും ഭയങ്കര സ്വാദാണ്.. അവന്‍ എന്ത് ഉണ്ടാക്കിയാലും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എന്തായാലും അവന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന് സ്വാദുള്ള വെറൈറ്റി ഫുഡ് കഴിക്കാനുള്ള ഭാഗ്യമുണ്ട്.
“മമ്മി…!” ഒടുവില്‍ മോള് എന്നെ കണ്ടതും വിളിച്ചു കൂവി. “ഇന്ന് ഞാൻ പുതിയ കൂട്ട് ഉണ്ടാക്കാൻ പഠിച്ചല്ലൊ.” അവൾ സന്തോഷത്തോടെ ചിരിച്ചു.
“ആ, ആന്റി വന്നോ?” ബിബിൻ പുഞ്ചിരിച്ചു. “പാചകമൊക്കെ ഏറെക്കുറെ കഴിഞ്ഞു, ആന്റി. ഒരു മിനിറ്റിൽ എണ്ണയില്‍ നിന്ന് മീന്‍ കോരിയാൽ മാത്രം മതി, ഫ്രൈ റെഡി. അതോടെ നമുക്ക് കഴിക്കാം.”
“എന്നെ എണീപ്പിക്കാമായിരുന്നില്ലെ!”